Latest News

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രം രംഗീലയില്‍ സുരാജ് വെഞ്ഞാറമൂടും അജു വര്‍ഗീസും സലീം കുമാറും പ്രധാന വേഷത്തില്‍; ചിത്രത്തിന്റെ ലൊക്കേഷന്‍ സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകള്‍

Malayalilife
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സണ്ണി ലിയോണിന്റെ  ആദ്യ മലയാള ചിത്രം രംഗീലയില്‍ സുരാജ് വെഞ്ഞാറമൂടും അജു വര്‍ഗീസും സലീം കുമാറും പ്രധാന വേഷത്തില്‍; ചിത്രത്തിന്റെ ലൊക്കേഷന്‍  സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകള്‍

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറയുകയാണ് രംഗീല. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍ അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍.

ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരും ഒപ്പമുണ്ടാകും. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഗോവയിലും ചിത്രീകരിക്കും. സന്തോഷ് നായരാണ് സംവിധാനം

മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

sunny leon,first malayalam movie,suraj venjaramoodu,aju varghese,salim kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക