Latest News

സെല്‍ഫ് ഐസൊലേഷനിലും ആരാധകരെ നിരാശപ്പെടുത്താതെ സണ്ണി ലിയോണ്‍; വൈറലായി സൂപ്പര്‍ ഹോട്ട് ചിത്രങ്ങള്‍

Malayalilife
സെല്‍ഫ് ഐസൊലേഷനിലും ആരാധകരെ നിരാശപ്പെടുത്താതെ സണ്ണി ലിയോണ്‍; വൈറലായി സൂപ്പര്‍ ഹോട്ട് ചിത്രങ്ങള്‍

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പറന്നു കൊണ്ടിരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. എന്നാല്‍ ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന കൊറോണാ ജാഗ്രതയില്‍ താരങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയുകയാണ്. വിശ്രമവും സൗന്ദര്യ, ആരോഗ്യ സംരക്ഷണവുമെല്ലാമായി കഴിയുന്ന താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുമ്പോഴും തന്റെ ആരാധകരുമായി കൂടുതല്‍ അടുക്കുകയാണ് സണ്ണി ലിയോണ്‍.

അത് എങ്ങനെയെന്നല്ലേ ആലോചിക്കുന്നത്... തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് കൊറോണാക്കാലത്തും സണ്ണി ലിയോണ്‍ തിളങ്ങുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍ സമൂഹവുമായി ബന്ധപ്പെടാന്‍ ഇതല്ലാതെ മറ്റെന്തു വഴിയാണുള്ളതെന്ന് താരം ചോദിക്കുന്നു. സമൂഹവുമായി ഇതില്‍ കൂടുതല്‍ അകലം പാലിക്കാന്‍ കഴിയില്ലെന്ന ക്യാപ്ഷനോടെ സണ്ണി ലിയോണ്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ പറക്കുകയാണ്.

കൊറോണ ഭീതിയില്‍ ജാഗ്രതയോടെ കഴിയുന്ന തന്റെ കുടുംബ ചിത്രം സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സണ്ണി ലിയോണ്‍ ഇത് വ്യക്തമാക്കിയത്. 'ഇതു പുതിയ യുഗം, എന്റെ കുട്ടികള്‍ ഇപ്പോള്‍ ഇതുപോലെ ജീവിക്കുന്നതില്‍ വിഷമമുണ്ട്. പക്ഷേ ഇത് അത്യാവശ്യമാണ്.  മാസ്‌ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.'- എന്നാണ് സണ്ണി ലിയോണ്‍ കുറിച്ചത്.

സണ്ണിയുടെ മകള്‍ നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും ഈ മാസം രണ്ട് വയസ്സ് തികഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നാണ് സണ്ണിയും ഡാനിയലും നിഷയെ ദത്തെടുത്തത്. നോഹയും ആഷറിനും സറോഗസിയിലൂടെ ജനിച്ച കുട്ടികളാണ്.

Read more topics: # Sunny Leon,# Hot Pictures
Sunny Leon Hot Pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക