Latest News

വിവാഹത്തിന് താന്‍ സുന്ദരിയായിരിക്കാന്‍ കാരണം ഇവരാണ്! ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍

Malayalilife
topbanner
വിവാഹത്തിന് താന്‍ സുന്ദരിയായിരിക്കാന്‍ കാരണം ഇവരാണ്!  ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍


നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങില്‍ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവര്‍ക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്. ജഗതി ശ്രികുമാറിന്റെ രണ്ടാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ജഗതിക്ക് രണ്ടാം ഭാര്യയും അതിലൊരു മകളുമുണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. ഇതരമതസ്ഥനാണെങ്കിലും വീട്ടുകാരുടെ പൂര്‍ണ സമ്മതതോടെയായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം അബുദാബിയിലേക്ക് പോയ, താരം ഇപ്പോഴും ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നുണ്ട്. ന്യൂ ഇയറിനും, അച്ഛന്‍ ശ്രീകുമാറിന്റെ പിറന്നാള്‍ ദിവസവും എല്ലാം താരം ആശംസകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ശ്രീലക്ഷ്മിയുടെ പുതിയ ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്. വിവാഹത്തെ കുറിച്ചുള്ള വാക്കുകളാണ് ശ്രീലക്ഷ്മി തന്റെ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്.

എന്റെ വിവാഹത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു, അതിനാല്‍ എന്റെ ആ ബിഗ് ഡേയെ പറ്റി മറ്റുള്ളവര്‍ ചോദിക്കുന്ന ചില കാര്യങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ശ്രീലക്ഷ്മി വ്യക്തമാക്കുന്നത്.ഹല്‍ദി & വെഡ്ഡിംഗ് കൈകാര്യം ചെയ്തത് ജയന്റ് ഇവെന്റ്‌സ് ഇന്ത്യയാണ്. ഫോട്ടോഗ്രാഫി; എന്റെ ഫോട്ടോഗ്രാഫിയുടെ ക്രഡിറ്റ് വെവ ഫോട്ടോഗ്രാഫി, എന്റെ കോസ്റ്റ്്യൂം ഡിസൈന്‍ ചെയ്തത്, ശബരിനാഥ് ആണ്, അതേസമയം ജിജിന്റെ കോസ്റ്റ്യൂം റെയ്മണ്ട് ആയിരുന്നു. എന്റെ മെയ്ക്കപ്പ് നോക്കിയത് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു എന്നും ശ്രീലക്ഷ്മി പോസ്റ്റിലൂടെ പറയുന്നു. മാത്രമല്ല. വിവാഹദിനത്തില്‍ ആഭരണങ്ങളുടെയും മെഹന്ദിയുടെയും ഡിസൈനെപ്പറ്റിയും, വെഡ്ഡിങ് റിസെപ്ഷനെപ്പറ്റിയും രുചികരമായ കേക്കിനെക്കുറിച്ചും ശ്രീലക്ഷ്മി വാചാലയാകുന്നുണ്ട്.

വിവാഹം കഴിഞ്ഞ ശ്രീലക്ഷ്മിക്ക് ഇനി ലക്ഷം ഐഎഎസ് ആണ്. ശ്രീലക്ഷ്മി സിനിമയിലേക്ക്് എത്തുന്നതിന് ജഗതിക്ക് താല്‍പര്യമില്ലായിരുന്നു. വെറുതേ ജീവിതം കളയേണ്ടെന്നും സൗന്ദര്യം നശിച്ചുപൊകുന്നതാണെന്നും എന്നാല്‍ അറിവ് ഒരിക്കലും നശിക്കില്ലെന്നുമാണ് ജഗതി മകളോട് പറഞ്ഞത്. മകളെ ഐഎഎസുകാരിയാക്കണം എന്നും ജഗതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിധി ശ്രീലക്ഷ്മിയെ സിനിമയിലെത്തിച്ചു. എന്നാല്‍ ഇനി അച്ഛന്റെ ആഗ്രഹം പോലെ ഐഎഎസ് നേടാനുള്ള പരിശ്രമത്തിലാണ് ശ്രീലക്ഷ്മി. ഇതിന് പിന്തുണയുമായി ജിജിനും ഇപ്പോഴുണ്ട്.

 

Read more topics: # sreelakshmi sreekumar,# wedding
sreelakshmi sreekumar wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES