Latest News

നടി ശാന്തി കൃഷ്ണയുടെ അമ്മയുടെ മരണം ബാംഗ്ലൂരിലെ മകന്റെ വസതിയില്‍ വച്ച്; മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

Malayalilife
 നടി ശാന്തി കൃഷ്ണയുടെ അമ്മയുടെ മരണം ബാംഗ്ലൂരിലെ മകന്റെ വസതിയില്‍ വച്ച്; മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

പ്രശസ്ത ചലച്ചിത്ര നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണന്‍ (91) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഇന്നലെത്തന്നെ ഔദ്യോഗികമായി സംസ്‌കരിച്ചു. അന്തരിച്ച ആര്‍. കൃഷ്ണയാണ് ശാന്തികൃഷ്ണയുടെ പിതാവ്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ ശാന്തികൃഷ്ണയുടെ സിനിമാ കരിയറിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു ശാരദ കൃഷ്ണന്‍. ഭാരതിരാജ സംവിധാനം ചെയ്ത് തരംഗമായി മാറിയ 'പനീര്‍ പുഷ്പങ്ങള്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 'ചാട്ട', 'നയം വ്യക്തമാക്കുന്നു', 'വിഷ്ണുലോകം' തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. ശാരദ കൃഷ്ണന്റെ വിയോഗത്തില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Read more topics: # ശാന്തികൃഷ്ണ
shanthi krishna mother Passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES