മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ 24 വയസുള്ള ശ്രീലക്ഷ്മി താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ജഗതി ശ്രികുമാറിന്റെ രണ്ടാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടന്‍ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടര്‍ന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാന്‍ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികള്‍ക്ക് ജഗതിയുടെ ഈ മകള്‍ മറ്റ് മക്കളെക്കാള്‍ പ്രിയപ്പെട്ടവളാണ്. ഇപ്പാള്‍ താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് ശ്രീലക്ഷ്മി അറിയിച്ചിരിക്കുന്നത്. ഭാവിവരനൊടൊപ്പം കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മി സന്തോഷം പങ്കിട്ടത്.
ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞാണ് ശ്രീലക്ഷ്!മി വിവാഹക്കാര്യം അറിയിച്ചത്. ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയും ശ്രീലക്ഷ്മി ഷെയര്‍ ചെയ്!തിരിക്കുന്നു. വൈകാതെ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്!മി പറയുന്നു. നാളുകളായുള്ള പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ വരനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ശ്രീലക്ഷ്മി പങ്കുവച്ചിട്ടില്ല.
ഇപ്പോള്‍ ജോലിയുമായി ദുബായിലാണ് ശ്രീലക്ഷ്മി ഉള്ളത്. ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്റെ അപകടം നിമിത്തമായെന്ന് മുമ്പ് ശ്രീലക്ഷ്മി മനസ് തുറന്നിരുന്നു. താന്‍ ഏറ്റവും സ്‌നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ശ്രീലക്ഷ്മിക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍