Latest News

ഇതുവരെ രാഷ്ട്രീയം എന്തെന്ന് ഞാന്‍ പറഞ്ഞിട്ടില്ല;ഒരു പാര്‍ട്ടി മീറ്റിംഗിലും പങ്കെടുത്തിട്ടില്ല; ഹിന്ദു ആയിപോയതുകൊണ്ട് ഞാന്‍ സംഖിണി ആയി മാറുന്നു; സിദ്ധാര്‍ത്ഥിനെ കുറിച്ച് പറഞ്ഞ എന്നെ ആക്ഷേപിച്ചു ;നടി സീമ ജി നായരുടെ കുറിപ്പ്

Malayalilife
ഇതുവരെ രാഷ്ട്രീയം എന്തെന്ന് ഞാന്‍ പറഞ്ഞിട്ടില്ല;ഒരു പാര്‍ട്ടി മീറ്റിംഗിലും പങ്കെടുത്തിട്ടില്ല; ഹിന്ദു ആയിപോയതുകൊണ്ട് ഞാന്‍ സംഖിണി ആയി മാറുന്നു; സിദ്ധാര്‍ത്ഥിനെ കുറിച്ച് പറഞ്ഞ എന്നെ ആക്ഷേപിച്ചു ;നടി സീമ ജി നായരുടെ കുറിപ്പ്

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരിച്ച നടി സീമ ജി നായര്‍ക്ക് നേരെ സഖാക്കളുടെ സൈബര്‍ ആക്രമണം . കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥിന്റെ മരണത്തെ കുറിച്ച് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.....എന്നാല്‍ ഇത് എസ് എഫ് ഐ യെ താറടിച്ചു കാട്ടാനുള്ള ശ്രമമാണെന്ന് പറഞ്ഞായിരുന്നു സീമ ജി നായരെ ആക്ഷേപിച്ചത്

താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ പറഞ്ഞത് . പാര്‍ട്ടിയുടെ പേര് പോലും പറയാതെയാണേ താന്‍ കുറിപ്പ് എഴുതിയതെന്നും, എന്നിട്ടും സിദ്ധാര്‍ത്ഥിനെ കുറിച്ച് പറഞ്ഞ തന്നെ അവര്‍ ആക്ഷേപിച്ചുവെന്നും , ഒടുവില്‍ തന്റെ സ്റ്റാന്‍ഡേര്‍ഡ് മാറ്റി വെച്ചു അവര്‍ക്കെല്ലാം മറുപടി കൊടുത്തുവെന്നും സീമ ജി നായര്‍ പറയുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
നമസ്‌ക്കാരം പ്രിയപെട്ടവരെ ,രണ്ട് ദിവസം മുന്നേ സിദ്ധാര്‍ഥ് എന്ന മോനെ കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു ..അതില്‍ ഞാന്‍ എഴുതിയത് (രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചും ,ഏതു പാര്‍ട്ടി ഭരിച്ചാലും ഒത്താശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ ഇവിടെ പലതും നടക്കുമെന്നാണ് )ഒരു പാര്‍ട്ടിയുടെ പേര് പറഞ്ഞില്ല ..അത് CPM ,BJP,CONGRES..ഏതും ആവട്ടെ ..മഞ്ഞപിത്തമുള്ളവന് നോക്കിനിടമൊക്കെ മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേര്‍ എന്റെ മെക്കിട്ടുകേറാന്‍ വന്നു ..അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത് ..പ്രതികരിച്ചവരുടെ പാര്‍ട്ടി ആണ് ഇതു ചെയ്‌തെന്നു ഞാന്‍ പറഞ്ഞിട്ടില്ല ..ഞാന്‍ നിലവാരമില്ലാതവള്‍,ഊള,തുടങ്ങിയ പദപ്രയോഗങ്ങള്‍ അവര്‍ക്കെല്ലാം എന്റെ സ്റ്റാന്‍ഡേര്‍ഡ് മാറ്റി വെച്ചു മറുപടിയും കൊടുക്കേണ്ടി വന്നു ,കൊലപാതകം ഏതും ആവട്ടെ ,രാഷ്ട്രീയമോ ,ക്യാമ്പസ്സോ ആവട്ടെ ,പാര്‍ട്ടി ഏതും ആവട്ടെ ,പക്ഷെ ആരുടേയും ജീവന്‍ എടുക്കാനുള്ള അവകാശം ആര്‍ക്കും ഇല്ല..ആര് മരിച്ചാലും ,ആര് കൊന്നാലും ,ആജീവന്‍ തിരികെ കൊടുക്കാന്‍ നമ്മുക്ക് കഴിയില്ല ,രാഷ്ട്രീയ തിമിരം ബാധിച്ച ചിലര്‍ സിഡ്ദ്ധാര്ഥിന്റെ മരണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു .നമ്മുടെ കേരളത്തില്‍ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവര്‍ക്കെഴുതാന്‍ സാധിക്കുന്നു ..ഇതുവരെ എന്റെ രാഷ്ട്രീയം എന്തെന്ന് ഞാന്‍ പറഞ്ഞിട്ടില്ല ,ഒരു പാര്‍ട്ടി മീറ്റിംഗിലും ഞാന്‍ പങ്കെടുത്തിട്ടില്ല ,ഹിന്ദു ആയിപോയതുകൊണ്ട് ഞാന്‍ സംഖിണി ആയി മാറുന്നു ..ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാന്‍ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD'S OWN കണ്‍ട്രി
 

seema gnair fb post about sidharth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക