Latest News

ഞാനിപ്പോള്‍ പാരീസിലാണുള്ളത്; പഠിക്കാനായി വന്നതാണ്; ഒപ്പം ജോലിയും ചെയ്യുന്നു; ചാരിറ്റിയും ഷൂട്ടുമൊക്കെയായി അമ്മയും തിരക്കിലാണ്. സീമാ ജി നായരുടെ മകന്‍ ആരോമല്‍ പങ്ക് വച്ചത്

Malayalilife
ഞാനിപ്പോള്‍ പാരീസിലാണുള്ളത്; പഠിക്കാനായി വന്നതാണ്; ഒപ്പം ജോലിയും ചെയ്യുന്നു; ചാരിറ്റിയും ഷൂട്ടുമൊക്കെയായി അമ്മയും തിരക്കിലാണ്. സീമാ ജി നായരുടെ മകന്‍ ആരോമല്‍ പങ്ക് വച്ചത്

ലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സീമ ജി നായര്‍.അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. നാടകത്തിലൂടെയായി അഭിനയജീവിതം തുടങ്ങിയ സീമ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. യൂട്യൂബ് ചാനലിലൂടെയായി സീമയുടെ മകനായ അപ്പുവെന്ന ആരോമലും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോ അപ്പു എന്നെ വിട്ടുപോയെന്ന ക്യാപ്ഷനോടെ പങ്ക് വച്ച വീഡിയോയിലെ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.

തമ്പില്‍ കാണുന്നത് ശരിയാണ്. അമ്മയെ വിട്ട് അപ്പു പോയി. ഞാന്‍ വന്നിട്ടിപ്പോള്‍ ഏഴ് മാസമായി, ഫാമിലിയിലെ കുറച്ചുപേര്‍ക്ക് മാത്രമേ ഇക്കാര്യം അറിയാവൂ. പുതിയ വീഡിയോ ചെയ്യണമെന്ന് കരുതിയിട്ട് കുറേയായി.

ഞാനിപ്പോള്‍ പാരീസിലാണുള്ളത്. പഠിക്കാനായി വന്നതാണ്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. ഏപ്രില്‍ 12നാണ് ഞാന്‍ ഇവിടേക്ക് വന്നത്. അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. അതിനൊരു സാഹചര്യം കിട്ടിയില്ല. ഇന്നൊരു ഓഫ് കിട്ടിയപ്പോള്‍ ഞാനിവിടെയുണ്ട് എന്നറിയിക്കാനായി വന്നതാണ്. ചാരിറ്റിയും ഷൂട്ടുമൊക്കെയായി അമ്മയും തിരക്കിലാണ്. ഇങ്ങനെയൊരാള്‍ ഇവിടെയുണ്ട് എന്നറിയിക്കാനായി വന്നതാണ് ഞാന്‍. ഇവിടെയുള്ള വിശേഷങ്ങളെല്ലാം ഇനി ഞാന്‍ പങ്കിടുമെന്നുമായിരുന്നു ആരോമല്‍ പറഞ്ഞത്.

നാളുകള്‍ക്ക് ശേഷം അപ്പുവിനെ വീഡിയോയില്‍ കണ്ടപ്പോള്‍ സന്തോഷമായി. ഈ ക്യാപ്ഷന്‍ കണ്ട് ആദ്യമൊന്ന് പേടിച്ചുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. 

അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു നടക്കുകയാണ് സീമ ജി നായര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. സീമയുടെ മകന്‍ അപ്പുവും അമ്മയ്ക്കൊപ്പം വീഡിയോകളില്‍ എത്താറുണ്ട്.

സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.

seema gnair son new video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക