മലയാളികളുടെ പ്രിയ താരമാണ് നടി മഞ്ജു വാര്യര്‍. താരം നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര്‍യൂ. താരത്തിന്റെ ഈ മടങ്ങി വരവ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്്റ്റാറായിട്ട് കൂടിയാണ് . താരം വെളളിത്തിരയിലേക്ക് എത്തുന്നത് യുവജനോത്സവ വേദികളില്‍ നിന്നുമാണ് . ന്യത്തത്തിലും അഭിനയത്തിലും ഒരേ പോലെ തിളങ്ങി നിന്നിരുന്നതിനിടയിലാണ് താരത്തിന്റെ വിവാഹം നടന്നിരുന്നത് .
വിവാഹജീവിതം ആരംഭിച്ചതോടെ താരം അഭിനയജീവിത്തില്‍ നിന്നും ഒരു ഇടവളയെടുക്കുകയും ചെയ്തിരുന്നു . എന്നാല്‍ താരത്തിന്റെ മടങ്ങിവരവിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ . ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവെങ്കിലും മഞ്ജുവല്ലാതെ മറ്റൊരു താരത്തെ ഈ ചിത്രത്തിലേക്ക് കൊണ്ട് വരുക എന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമായിരുന്നു എന്ന് റോഷന് ആന്‍ഡ്രൂസ് പറയുന്നു. അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത് പ്രശസ്ത മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു .
''ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്റെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് തരാറുണ്ടെന്ന് റോഷന് ആന്‍ഡ്രൂസ് പറയുന്നു . മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായിട്ടും നല്ല അടുപ്പം ഇപ്പോഴുമുണ്ട് . മഞ്ജുവിന്റെ അച്ഛനെ 'ഇവിടം സ്വര്‍ഗമാണ് 'എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു . മഞ്ജുവിന്റെ വീട്ടില്‍ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാമ്പഴപ്പുളിശ്ശേരി മഞ്ജുവിന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചിയെന്നും അദ്ദേഹം പറയുന്നു'' .
താരത്തിന്റെ തിരിച്ചുവരവ് ഹൗ ഓള്‍ഡ് ആര്യൂവിലൂടെയായിരുന്നെങ്കിലും ആ മടങ്ങിവരവിനുളള ശ്രമത്തെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. പലരും ഈ ചിത്രം ചെയ്യരുത് എന്ന് പറയുകയും ചെയ്തിരുന്നു . ഇതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു . മലയാളത്തിലെ ഒരു മികച്ച അഭിനേത്രിയെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചതില്‍ സംതൃപ്തനാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു . ഇരുവരും ഒടുവിലായി ഒരുമിച്ചത് പ്രതിപൂവന്കോഴിയ്ക്ക് വേണ്ടിയായിരുന്നു .