കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നായകന് നിവിന്‍ പോളിയാണെങ്കിലും മോഹന്‍ലാല്‍ ചിത്രമെന്നാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്.. അതിഥി വേഷത്തിലാണ് ലാല്‍ എത്തിയതെങ്കിലും ചിത്രത്തില്‍ നായകനെക്കാള്‍ മികച്ചത് മോഹന്‍ലാല്‍ ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മുമ്പ് താന്‍ സമീപിച്ച നടന് തന്നെ പുച്ഛിച്ച് തിരികെ അയക്കുകയായിരുന്നുവെന്നാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ് പറയുന്നത്.
മോഹന്‍ലാലിന് മുമ്പ് ഇത്തിക്കര പക്കിയാകാന്‍ പല നടന്മാരെയും താന്‍ സമീപിച്ചിരുന്നതായി ഒരു ടിവി പരിപാടിയിലാണ് റോഷന് ആന്‍ഡ്രൂസ് വെളിപ്പെടുത്തിയത്. താനെന്തിന് നിവിന്‍ പോളിയുടെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തണം എന്നായിരുന്നു ഒരു സൂപ്പര്‍ താരത്തിന്റെ മറു ചോദ്യമെന്ന് റോഷന് ആന്‍ഡ്രൂസ് പറയുന്നു പിന്നീട് ആന്റണി പെരുമ്പാവൂരിനോട് സംസാരിക്കുകയും മോഹന്‍ലാല്‍ തന്റെ പൂര്‍ണ സമ്മതമറിയിക്കുകയുമായിരുന്നുവെന്ന് സംവിധായകന് പറയുന്നു. യുവ നടന്മാരുടെ ചിത്രങ്ങളില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ പല മഖ്യധാരാ നടന്മാര്ക്കും വിമുഖതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിവിന്‍ പോളിയെപ്പോലുള്ള യുവനടന്മാര് നായകനാകുന്ന ചിത്രത്തില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാര നടന്മാരും തയ്യാറാകില്ല. മോഹന്‍ലാലിന് മുമ്പ് പലരെയും 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിലേയ്ക്കായി ക്ഷണിച്ചു. ആരും അതിന് തയ്യാറായിരുന്നില്ല.'
ഒടുവില്‍ ആന്റണി പെരുമ്പാവൂരിനോട് ഇതിനേക്കുറിച്ച് സംസാരിച്ചു. സിനിമയിലെ സീനുകളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. മോഹന്‍ലാല്‍ സമ്മതവും നല്കി. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയപ്പോള്‍ നിവിനും താനും സന്തോഷംകൊണ്ട് പരസ്പരം നൃത്തം ചെയ്തുവെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.