ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പെണ്ണിന്റെ പേരില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിര്‍മാതാവ് ആല്‍വിന്റെ ആന്റണിയുടെ മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തി. നിര്‍മ്മതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. ആല്‍വിന്‍ ആന്റണിയുടെ മകനെതിരെ റോഷന്റെ സുഹൃത്തായ സഹസംവിധായക നല്‍കിയ പീഡന പരാതിയും പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ ഈ കേസില്‍ നിന്നും ആല്‍വിന്‍ ജോണ്‍ ഊരി.
കേസ് നിയമ നടപടികളിലേക്ക് പോയ സാഹചര്യത്തിലാണ് ഭാര്യയുമൊത്ത് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെത്തി റോഷന്‍ പ്രശനങ്ങള്‍ പറഞ്ഞു തീര്‍ത്തത്. ഒരു പെണ്ണിന്റെ പേരില്‍ ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി റോഷന്‍ ആന്‍ഡ്രൂസ് അക്രമം നടത്തിയത് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമായിരുന്നു. റോഷനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കുകയും ചെയ്തു. അതിനിടെയാണ് പ്രശ്നമെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്ന കത്ത് പ്രൊഡ്യുസേഴസ് അസോസിയേഷന് ലഭിച്ചത്.
ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കടുത്ത നിലപാടാണ് സിനിമാ ലോകം എടുത്തത്. നിര്‍മ്മാതാക്കളുടെ സംഘടന നേരിട്ട് ഡിജിപിക്ക് പരാതിയും നല്‍കി. ഇതിനിടെയാണ് ആല്‍വിന്റെ മകനെതിരെ പീഡന പരാതി എത്തിയത്. ഇതോടെ കേസില്‍ നിന്ന് പിന്മാറാന്‍ ആല്‍വിനില്‍ സമ്മര്‍ദ്ദം ഏറുകയായിരുന്നു. കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോകാതിരിക്കാന്‍ നടത്തിയ ഒത്തു തീര്‍പ്പ് നീക്കങ്ങള്‍ ഇതോടെ ഫലം കണ്ടു. കേസില്‍ നിന്ന് പിന്മാറാന്‍ ആല്‍വിനും തീരുമാനിച്ചു. ഇതോടെയാണ് പ്രശ്ന പരിഹാരം സാധ്യമായതെന്നാണ് സൂചന. സിനിമയിലെ പ്രമുഖരും ഒത്തുതീര്‍പ്പിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. കായംകുളം കൊച്ചുണ്ണിയെന്ന നൂറു കോടി ക്ലബ്ബില്‍ കയറിയ സിനിമയുടെ സംവിധായകന്‍. ഇതെല്ലാം പരിഗണിച്ചാണ് ഇടപെടല്‍ നടന്നത്. ഇതിന്റെ ഭാഗമായാണ് റോഷന്‍ ആന്‍്ഡ്രൂസ് ആല്‍വിന്റെ വീട്ടിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു തീര്‍ത്തത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്ക് പിന്‍വലിക്കാന്‍ സാധ്യത കൂടുകയാണ്.