മലയാള സിനിമയെ കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചുലച്ചത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള പ്രശ്നവും വീട് കയറിയുള്ള മര്‍ദ്ദനവുമായിരുന്നു. ഇരുവരുടെയും സുഹൃത്തായിരുന്ന ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് റോഷന്‍ ആന്‍ഡ്രൂസ് ആല്‍വിന്റെ വീട് കയറിയുള്ള മര്‍ദ്ദനത്തില്‍ കലാശിച്ചതും പോലീസ് കേസായതും. ഇപ്പോള്‍ ഈ കേസ് പിന്‍വലിക്കാന്‍ ജോണ്‍ ആന്റണിക്കെതിരെ പീഡന കേസുമായി ഇപ്പോള്‍ പെണ്‍കുട്ടിയും റോഷനും രംഗത്തെത്തിയിരിക്കയാണ്.
നിര്‍മ്മാതാവിന്റെ ഭാര്യയേയും മകന്റെ കൂട്ടുകാരനേയും അതിക്രൂരമായാണ് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും കൂട്ടുകാരും തല്ലി ചതച്ചതെങ്കിലും ഈ കേസില്‍ പൊലീസ് നിലപാട് ഇപ്പോഴും റോഷന്‍ ആന്‍ഡ്രൂസിന് അനുകൂലമാണ്. ഇതിനിടെ തന്നെ മര്‍ദ്ദിച്ചുവെന്ന് കാട്ടി റോഷന്‍ കൗണ്ടര്‍ കേസും നല്‍കി. എന്നാല്‍ അടിപിടി നടന്നത് ആല്‍വിന്റെ വീട്ടിലായതുകൊണ്ട് മാത്രം കേസ് നിലനില്‍ക്കാത്ത അവസ്ഥയുണ്ടായി. ഇതിനെ മറികടക്കാനാണ് ആല്‍വിന്റെ മകനെതിരെ റോഷന്‍ പീഡനക്കേസ് കൊടുത്തിരിക്കുന്നത്. എല്ലാ കേസും ഒത്തുതീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ ആല്‍വിന്റെ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു കഴിഞ്ഞു.
റോഷന്റെ പെണ്‍ സുഹൃത്തുമായി സംവിധായിക സഹായിയായ ആല്‍വിന്‍ ആന്റണിയുടെ മകന്‍ അടുപ്പം പുലര്‍ത്തുന്നവെന്ന സംശയമാണ് റോഷനെ പ്രകോപിപ്പിച്ചത്. നേരത്തെ ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും റോഷനോട് ആല്‍വിന്‍ ആന്റണിയുടെ മകന്‍ പങ്കുവച്ചിരുന്നു. ഇത് പിന്നീട് കോള്‍ കോണ്‍ഫറന്‍സിലൂടെ പെണ്‍കുട്ടിയെ റോഷന്‍ കേള്‍പ്പിക്കുകയും ചെയ്തു.
ഇതോടെയാണ് യുവതിയും ആല്‍വിന്‍ ആന്റണിയുടെ മകനും തെറ്റുന്നത്. ഇത് മുതലെടുത്ത് ഈ പെണ്‍കുട്ടിയെ കൊണ്ട് ഡിജിപിക്ക് പീഡന പരാതി കൊടുക്കുകയാണ് റോഷന്‍ ഇപ്പോള്‍ ചെയ്തത്. കുറച്ചു നാള്‍ മുമ്പ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ കാറില്‍ കയറ്റി കൊണ്ടു പോയി യുവതിയെ വേണ്ടാത്തിടത്ത് പിടിച്ചുവെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതി. ഇത് കിട്ടിയതോടെ പൊലീസ് ഉണര്‍ന്നു.
അതേസമയം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമെന്ന് ആല്‍വിന്‍ ആന്റണിയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ കേസുമായി ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് ആല്‍വിന്‍ ആന്റണിയുടെ കുടുംബം ആവര്‍ത്തിച്ചു. ഇതിനിടെയാണ് മകനെതിരെ പീഡന കേസ് വരുന്നത്. മകന്റെ ഭാവി ഓര്‍ത്ത് കേസ് പിന്‍വലിക്കുമെന്ന സൂചന ആല്‍വിന്‍ ആന്റണിയും സിനിമയിലെ പ്രമുഖര്‍ക്ക് നല്‍കി കഴിഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടന റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായത്. ഇത് ഫലിക്കാതെ വന്നപ്പോഴായിരുന്നു പീഡന കേസ് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസും പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തങ്ങള് പ്രതികരിച്ചില്ല. ഒത്തുതീര്‍പ്പിന് വഴങ്ങാത്ത സാഹചര്യത്തില്‍ മകനെതിരെ കള്ളക്കേസ് നല്‍കാനുള്ള ശ്രമമുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ക്രിമിനല്‍ കേസ് സമ്മര്‍ദ്ദത്തിലൂടെ ആല്‍വിന്‍ ആന്റണിയെ കൊണ്ട് പിന്‍വലിപ്പിച്ചാലും റോഷനെതിരായ വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തുടരും.