Latest News

പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട് ,സിനിമ തന്നെ മാറിയില്ലേ ; പുത്തന്‍ മേക്കോവര്‍ ഏവരെയും ഞെട്ടിച്ച് പൊന്നമ്മ ബാബു

Malayalilife
പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട് ,സിനിമ തന്നെ മാറിയില്ലേ ;  പുത്തന്‍ മേക്കോവര്‍ ഏവരെയും ഞെട്ടിച്ച് പൊന്നമ്മ ബാബു

മുന്നൂറിലേറെ സിനിമകളില്‍ ശ്രദ്ധേയയായ അഭിനയം കാഴ്ചവയ്ച്ച നടിയാണ് പൊന്നമ്മ ബാബു . നിരവധി അമ്മ വേഷങ്ങളും കൈകാര്യം ചെയ്ത താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് . പഴയ രീതിയില്‍ നിന്ന് മാറ്റങ്ങള്‍ വന്നതോടെ സ്വയം ഒന്ന് മാറിയേക്കാം എന്ന് കരുതികൊണ്ടാണ്  പുതിയ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നത് എന്ന് താരം പറയുന്നുമുണ്ട് . 

''പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട്. സിനിമ തന്നെ മാറിയില്ലേ? അതുകൊണ്ട്, സ്വയമൊന്നു മാറിയേക്കാമെന്നു കരുതി. എനിക്കൊരുപാടു മുടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. അമ്മവേഷങ്ങള്‍ ആകുമ്പേള്‍ എപ്പോഴും മുടി കെട്ടി വയ്ക്കുന്ന രീതിയാകും. സത്യത്തില്‍ എനിക്ക് ഒത്തിരി മുടിയുള്ള കാര്യം ആര്‍ക്കും തന്നെ അറിയില്ല''.

''വെട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു. ഇവരൊക്കെ ഇതു ശ്രദ്ധിച്ചിരുന്നെന്ന് അപ്പോഴാണ് മനസിലായത്. പക്ഷേ, സ്റ്റൈലിഷ് രീതിയിലുള്ള മെയ്ക്കോവര്‍ എല്ലാവര്‍ക്കും ഇഷ്ടമായി. 'എന്നാല്‍ മമമിക്ക് നേരത്തേ ഇതല്‍പ്പം ആകാമായിരുന്നില്ലേ എന്നായിരുന്നു മക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്ന ചോദ്യം'' .പിന്നെ ഇങ്ങങ്ങനെയൊക്കോ ചെയ്യാന്‍ ഉളള തോന്നല്‍ ഇപ്പോഴാണ് എനിക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് .
 

Read more topics: # ponnamma babu ,# make over photo
ponnamma babu make over photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES