Latest News

ഒരേയോരാള്‍ക്ക് വേണ്ടി മാത്രമാണ് ഡബ്ലുസിസി വാദിക്കുന്നത്; സ്ത്രീകളാണ് ഓരോ പരാതിയും കണ്ണുനീരുമായിട്ട് ഉള്ളത്; ഡബ്ല്യു.സി.സിക്കെതിരെ വിമര്‍ശനവുമായി പൊന്നമ്മ ബാബു

Malayalilife
 ഒരേയോരാള്‍ക്ക് വേണ്ടി മാത്രമാണ് ഡബ്ലുസിസി വാദിക്കുന്നത്; സ്ത്രീകളാണ് ഓരോ പരാതിയും കണ്ണുനീരുമായിട്ട് ഉള്ളത്; ഡബ്ല്യു.സി.സിക്കെതിരെ വിമര്‍ശനവുമായി പൊന്നമ്മ ബാബു

ലയാള സിനിമയിലെ വനിതാ സംഘടന ഡബ്ല്യുസിസിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടി പൊന്നമ്മ ബാബു രംഗത്ത്. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണെങ്കിൽ അതെല്ലാവർക്കും വേണ്ടിയുള്ളതാകണമെന്നും ഒരാൾക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി നിലകൊള്ളുന്നതെന്നും പൊന്നമ്മ ബാബു ആരോപിച്ചു.

സിനിമയിൽ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഡബ്ല്യൂ സി സി. എന്നാൽ സംഘടന ഒരാൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും വേറെ ആരുടെയും പ്രശ്‌നങ്ങൾക്ക് വില കല്പിക്കുന്നില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു.

പൊന്നമ്മ ബാബുവിന്റെ വാക്കുകൾ;

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണെങ്കിൽ അത് എല്ലാവർക്കും വേണ്ടിയാവണം.അവരൊന്നും ചെയ്തു കണ്ടില്ല. അതു കൊണ്ടായിരിക്കുമല്ലോ അമ്മയ്ക്കുള്ളിൽ നിന്ന് ഞങ്ങളെ നിയമിച്ചത്. അവയൊന്നും നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവർ വാദിക്കുന്നത് ഒരേയൊരാൾക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവർക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യൽമീഡിയയിൽ കാണാം..

അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാൻ.ആദ്യം രൂപീകരിക്കപ്പെട്ടെങ്കിലും അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയിൽ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങൾക്കെതിരെ വരികയായിരുന്നു.

Ponnamma babu about Women collective in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES