Latest News

സേതുലക്ഷമി അമ്മയുടെ മകന് വൃക്ക നല്‍കാന്‍ നടി പൊന്നമ്മ ബാബുവിന് കഴിയില്ല...! ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തതെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു; വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് നടി

Malayalilife
 സേതുലക്ഷമി അമ്മയുടെ മകന് വൃക്ക നല്‍കാന്‍ നടി പൊന്നമ്മ ബാബുവിന് കഴിയില്ല...! ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തതെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു; വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് നടി

സിനിമാ മേഖലയില്‍ സഹനമനടിയായി തിളങ്ങി നിന്ന് അമ്മ വേഷമായിരുന്നു നടി സേതുലക്ഷമി അമ്മ. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു മകന്റെ ചികിസ്തക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്ന സേതുലക്ഷമി അമ്മയുടെ വീഡിയോ. സന്നദ്ധത അറിയിച്ച് ഒരുപാട് സുമനസുകളും എത്തിയിരുന്നു. സിനിമാമേഖലയില്‍ നിന്ന് തന്നെ സേതുലക്ഷമി അമ്മയുടെ മകന് വൃക്ക നല്‍കാന്‍ നടി പൊന്നമ്മ ബാബു അറിയിച്ചിരുന്നു.

എന്നാല്‍ സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബുവിന് കഴിയില്ലെന്ന് അറിയിച്ചു. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചതെന്ന് പൊന്നമ്മ ബാബു പറഞ്ഞു. വൃക്ക ദാനം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

'വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്'. എന്ന് പൊന്നമ്മ ബാബു പറഞ്ഞു.'ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ലെന്നും ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയാണ് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

'ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്‌നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്‌നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ'. പൊന്നമ്മ ബാബു പറയുന്നു.

ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പചാരണങ്ങളില്‍ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്നും പൊന്നമ്മ പറഞ്ഞു.

സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ....അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോള്‍ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്.

കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ....എല്ലാം ഒത്തുവന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ദാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുേയും ദൈവത്തിന്റേയും കൈയില്‍.' എന്നായിരുന്നു പൊന്നമ്മ ബാബുവിന്റെ അന്ന് നല്‍കിയ പ്രതികരണം.'

അന്ന് ചേച്ചിയോട് പറഞ്ഞപ്പോഴേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്ട്രോളും ഒക്കെ ഉണ്ടെങ്കില്‍ കിഡ്നി ദാനം ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കിഡ്നി നല്‍കാന്‍ തയ്യാറാന്‍ ഒരു ചെറുപ്പക്കാരന്‍ എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. എല്ലാത്തിനും ഞാന്‍ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാന്‍ ഒപ്പമുണ്ട്.

'ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈ കൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ല. ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ.

'ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല.'ഗതികെട്ടാണ് ചേച്ചിക്ക് കാമറക്കുമുന്നില്‍ വന്ന് അങ്ങനെ അപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴും അത് പറയുമ്‌ബോള്‍ എനിക്ക് കരച്ചില്‍ വരും. അത് ചിലര്‍ മനസ്സിലാക്കുന്നില്ല.

ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാം. അതുള്‍ക്കൊള്ളാന്‍ ആളുകള്‍ തയ്യാറാകാത്തതില്‍ വിഷമമുണ്ട്. എന്നെ അറിയാവുന്നവര്‍ പറഞ്ഞു, അങ്ങനെ പറയാനുള്ള മനസ്സ് കാണിച്ചല്ലോ എന്ന്. അത് മതി, ആ സന്തോഷം മാത്രം മതിയെനിക്ക്. ഞാനെന്റെ മക്കളോടോ ഭര്‍ത്താവിനോടോ ഒന്നും ചോദിക്കാതെയാണ് ഞാന്‍ ചേച്ചിയെ വിളിച്ച് സഹായിക്കാമെന്ന് പറയുന്നത്'.

Read more topics: # sethulakshmi amma,# ponnamma babu,# son
sethulakshmi amma,ponnamma babu,son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക