പേരിനും പ്രശസ്തിക്കുമല്ല... ചേച്ചിയുടെ മകന് എന്റെ വൃക്ക തരാം..! നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കമെന്ന് പൊന്നമ്മ ബാബു; വീഡിയോക്ക് പിറകെ സഹായഹസ്തവുമായി നിരവധി പേരെത്തിയെന്ന് അമ്മ

Malayalilife
topbanner
പേരിനും പ്രശസ്തിക്കുമല്ല... ചേച്ചിയുടെ മകന് എന്റെ വൃക്ക തരാം..! നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കമെന്ന് പൊന്നമ്മ ബാബു; വീഡിയോക്ക് പിറകെ സഹായഹസ്തവുമായി നിരവധി പേരെത്തിയെന്ന് അമ്മ

മകന്റെ ജീവന്‍ തിരികെ പിടിക്കാന്‍ വേണ്ടി കൈകൂപ്പി യാചിച്ച നടി സേതുലക്ഷ്മിയുടെ വീഡിയോ മലയാളികളില്‍ ഏറെ വേദനയാണ് പടര്‍ത്തിയത്. ഇരുവൃക്കകളും തകരാറിലായി ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന മകന്‍ കിഷോറിന്റെ വൃക്ക മാറ്റിവയ്ക്കാന്‍ പണത്തിന് വേണ്ടിയാണ് നടി സേതുലക്ഷ്മി ലൈവായി വീഡിയോയില്‍ എത്തിയത്. ഇപ്പോഴിതാ ഒരുപാട് സഹായങ്ങള്‍ക്ക് പുറമേ നടി പൊന്നമ്മ ബാബു കിഷോറിന് തന്റെ വൃക്ക നല്‍കാം എന്ന് അറിയിച്ചതാണ് സേതുലക്ഷ്മിക്ക് ഏറെ ആഹ്ളാദം പകര്‍ന്നിരിക്കുന്നത്.

സേതുലക്ഷ്മിയുടെ വീഡിയോ കണ്ട് ഏറെ സങ്കടമായതിനാലാണ് താന്‍ കിഷോറിന് വൃക്ക നല്‍കാമെന്ന തീരുമാനത്തിലെത്തിയതെന്ന് നടി പൊന്നമ്മ ബാബു പറഞ്ഞു. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ എന്നും അതിനാല്‍ ചേച്ചിയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണ് എന്നും പൊന്നമ്മ ബാബു സേതുലക്ഷ്മിയെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. വാര്‍ത്തകളില്‍ നിറയാനൊന്നുമല്ല. എന്റെ കൂടപ്പിറപ്പുകളില്‍ ഒരാളാണ് സേതുലക്ഷ്മിയമ്മ. നാടകത്തില്‍ അഭിനയിക്കുന്ന കാലം മുതല്‍ക്കേ ഇരുവരും പരിചയക്കാരുമാണ് കിഷോറിന്റെ അവസ്ഥയില്‍ ആ അമ്മ വേദനിക്കുന്നത് എത്രത്തോളെമെന്ന് എനിക്കറിയാം അതിനാലാണ് താന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നു. എന്നാല്‍ തന്റെ ആഗ്രഹം നടക്കുമോയെന്ന് അറിയില്ലെന്നും. തനിക്ക് അസുഖങ്ങള്‍ ഉള്ളതിനാല്‍ പരിശോധനകള്‍ ഏറെ നടത്തേണ്ടി വരുമെന്നും പൊന്നമ്മ പറഞ്ഞു. 

അതേസമയം കിഡ്നി തരാമെന്ന് പറഞ്ഞ് പൊന്നമ്മ ബാബുവിന് പുറമേ മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. ഒട്ടെറെ പേര്‍ സാമ്പത്തിക സഹായവും നല്‍കാമെന്ന് അറിയിച്ചതായി സേതുലക്ഷ്മി പറഞ്ഞു. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച്  ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും നടി സേതുലക്ഷ്മി പഞ്ഞു. എല്ലാവരുടേയും കരുതലിനും സഹകരണത്തിനും നന്ദിയും സ്നേഹവുമുണ്ട്. എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലാണ് കിഷോറിന്റെ ചികില്‍സ നടക്കുന്നത്.


 

ponnamma babu,sethulakshmi amma,son kidney transplant,treatment

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES