Latest News

ലാലേട്ടനും ശോഭനയും  തകര്‍ത്തഭിനയിച്ച പവിത്രത്തിന് തമിഴ് റീമേക്ക് ഒരുങ്ങുന്നു...! നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയേക്കുമെന്ന് സൂചന

Malayalilife
ലാലേട്ടനും ശോഭനയും  തകര്‍ത്തഭിനയിച്ച പവിത്രത്തിന് തമിഴ് റീമേക്ക് ഒരുങ്ങുന്നു...! നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയേക്കുമെന്ന് സൂചന

മോഹന്‍ലാലും ശോഭനയുടെയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ പവിത്രം തമിഴിലേക്ക്. 1994 ല്‍  ടികെ രാജീവ് കുമാര്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, ശ്രീവിദ്യ, തിലകന്‍, ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 25 വര്‍ഷത്തിന് ശേഷമാണ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നത്.

മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ പവിത്രത്തിന്റെ തമിഴ് റീമേക്കില്‍ ദുല്‍ഖര്‍ സല്‍മാനോ ശിവകാര്‍ത്തികേയനോ ആയിരുക്കും നായകനായി എത്തുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട. വാര്‍ധക്യത്തിലേക്ക് കടക്കുന്നതിനിടയില്‍ ഗര്‍ഭിണിയായ അമ്മ പ്രസവത്തെത്തുടര്‍ന്ന് മരിച്ച് പോവുകയും സഹോദരിയെ മകളായി വളര്‍ത്തിയ ചേട്ടച്ഛനും അക്കാലത്ത് മനസ്സിലൊരു വിങ്ങലായി നിറഞ്ഞിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. 

തമിഴ് മാത്രമല്ല സിനിമയ്ക്ക് തെലുങ്ക് റീമേക്കും ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 


 

Read more topics: # pavithram,# tamil,# remake
pavithram,tamil,remake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക