Latest News

കാണുന്ന എന്തിനെയും ഒരു ബ്ലോട്ടിങ് പേപ്പര്‍ വച്ച് പകര്‍ത്തിയെടുക്കാന്‍ അസാമാന്യ കഴിവ് മോഹന്‍ലാലിനുണ്ട് ; തുറന്ന് പറഞ്ഞ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍

Malayalilife
കാണുന്ന എന്തിനെയും ഒരു ബ്ലോട്ടിങ് പേപ്പര്‍ വച്ച് പകര്‍ത്തിയെടുക്കാന്‍  അസാമാന്യ കഴിവ് മോഹന്‍ലാലിനുണ്ട് ; തുറന്ന് പറഞ്ഞ് സംവിധായകന്‍  ടി കെ രാജീവ് കുമാര്‍

വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും   ''പവിത്രത്തിലെ '' മീനാക്ഷിയേയും അവള്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച ചേട്ടച്ഛനെയും ഇന്നും ആരാധകര്‍ക്ക് അത്രപെട്ടന്ന് ഒന്നും മറക്കാനാകില്ല . 26 വര്‍ഷം പിന്നിട്ട ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം മികവാര്‍ന്ന ഒന്നു തന്നെയാണ് . മോഹന്‍ലാല്‍ എന്ന നടന് തന്റെ സിനിമ ജീവിതത്തില്‍ കിട്ടിയ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പവിത്രത്തിലെ ഉണ്ണിക്യഷ്ണന്‍ അഥവാ ചേട്ടച്ഛന്‍ . 

സ്വന്തം അനിയത്തിയില്‍ നിന്ന് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന തിരിച്ചടികള്‍ ഉണ്ണിക്യഷ്ണന്റെ മനസ്സിനെ തകിടം മറിക്കുന്നു . ഇതാണ് ചിത്രത്തിലെ ക്ലയിമാക്‌സ് .  ചിത്രം കണ്ട് ഒരു മനശാസ്ത്രജ്ഞന്‍ തന്നെ വിളിച്ച് സംസാരിക്കുകയുണ്ടായി എന്ന്  വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു .

  ''ആ ക്ലൈമാക്‌സ് രംഗത്തില്‍ പല്ലിരമ്പുന്നത് വളരെ നികൂഢമായ പെരുമാറ്റരീതിയാണെന്നും അത് വളരെയധികം യാതാര്‍ത്ഥ്യമായി ചെയ്യണമെങ്കില്‍ നിങ്ങള്‍ വളരെയധികം ഗവേഷണം നടത്തിക്കാണുമല്ലോയെന്നും പ്രളസ്ത മനശാസ്ത്രജഞനായ സ്വരാജ് മണി (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല ) തന്നെ വിളിച്ചു ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു '' .  മോഹന്‍ലാല്‍ സ്വയം അത് റിസേര്‍ച്ച് ചെയ്തതാണ് എന്ന് വ്യക്തമാക്കിയപ്പോള്‍ സ്വരാജ് മണി  മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചും തുറന്ന് പറഞ്ഞതായി  രാജീവ് കുമാര്‍ പറയുന്നു .

 ''ഈ നടന് വല്ലാത്തൊരു വൈഭവം ഉണ്ട് . അദ്ദേഹം കാണുന്ന എന്തിനെയും അതേപോലെ ഒരു ബ്ലോട്ടിങ് പേപ്പര്‍ വച്ച് പകര്‍ത്തിയെടുക്കാന്‍ അല്ലെങ്കില്‍ ഓര്‍ത്തെടുക്കാന്‍ അസാമാന്യ കഴിവ് മോഹന്‍ലാലിനുണ്ട് . നിരവധിയാളുകള്‍ക്ക് അത്തരത്തിലുളള കഴിവുണ്ട് . പക്ഷേ അത് ഭയങ്കരമായ ഒരു ഐക്യു ലെവല്‍ ഉളള ആള്‍ക്കേ അങ്ങനെ സാധിക്കൂ എന്നായിരുന്നു ഡോക്ടറുടെ ഒബ്‌സര്‍വേഷന്‍''  എന്നും സംവിധായകന്‍  ടി.കെ രാജീവ് കുമാര്‍ പറഞ്ഞു .
 

pavithram movie director rajeevkumar words

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക