Latest News

കട്ട ലോക്കല്‍ പടം ഇനി മറാത്തിയിലേക്ക്...! അങ്കമാലി ഡയറീസിന്റെ മറാത്തി റീമേക്ക് ഫസ്റ്റ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

Malayalilife
കട്ട ലോക്കല്‍ പടം ഇനി മറാത്തിയിലേക്ക്...! അങ്കമാലി ഡയറീസിന്റെ മറാത്തി റീമേക്ക് ഫസ്റ്റ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

2017 ലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പടമായിരുന്ന അങ്കമാലി ഡയരീസിന്റെ മറാത്തി റീമേക്കിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. കോലാപ്പൂര്‍ ഡയറീസ് എന്നാണ് ചിത്രത്തിന്റെ പേര്. ജോ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം അവധൂത് ഗുപ്‌തെയും വജീര്‍ സിംഗും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

ശരത് അവതരിപ്പിച്ച അപ്പാനി രവി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അണ്ണാ എന്നാണ് കഥാപാത്രത്തിന്റെ പേര്. മറാത്തി നടന്‍ മഹേഷ് ഷെട്ടിയാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്.ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.

2017 ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പന്‍ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ സിനിമ. ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍ ,കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പന്‍ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വില്‍സണ്‍ ,ശരത് കുമാര്‍ ,സിനോജ് വര്‍ഗീസ്, അനന്തു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. Friday film house ന്റെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിര്‍മ്മാണ ചിത്രമായിരുന്നു.

വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രം തന്റെ നാട്ടിലെ ഗ്യാങ്ങുകളില്‍ ലീഡര്‍ സ്ഥാനം വഹിച്ചു അങ്കമാലി അവരുടെ കുത്തകയാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ്. 1000 കഥാപാത്രങ്ങളെ വച്ചുകൊണ്ട് ക്ലൈമാക്‌സില്‍ 11 മിനിറ്റ് മുഴുനീള ഷോട്ട് എടുത്തും ചിത്രം ഏറെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായിരുന്നു. 



 

Angamaly Diaries,marathi movie,remake,first character poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക