നടി വിഷ്ണുപ്രിയയുടെ അച്ഛനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. കൊടൈക്കനാലിലെ വീട്ടിലാണ് വിഷ്്ണുപ്രിയയുടെ അച്ഛന്‍ സൂര്യനാരായണന്‍ താമസിച്ചിരുന്നത്. തനിച്ചായിരുന്നു താമസം. മറ്റാരും വീട്ടിലുണ്ടായിരുന്നുമില്ല. തുടര്‍ന്നാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയതും ഞെട്ടിക്കുന്ന കൊലപാതകവും തുടര്‍ന്ന് മോഷണവും നടന്നത്.
വീട് എന്നതിനപ്പുറം ഇതൊരു ബംഗ്ലാവ് കൂടിയാണ്. അവിടേക്ക് അതിഥികളെ താമസത്തിനായി സ്വീകരിക്കുന്നതും ഒഴിവു ദിവസങ്ങള്‍ ചെലവഴിച്ച ശേഷം അവര്‍ മടങ്ങുന്നതും പതിവാണ്. അതൊരു വരുമാന മാര്‍ഗം കൂടിയായിരുന്നു വിഷ്ണുപ്രിയയ്ക്കും അച്ഛനും. അത്തരത്തില്‍ താമസത്തിന് എത്തിയവരാണോ മോഷ്ടാക്കളായത് എന്നാണ് ഇപ്പോഴത്തെ സംശയം.
കാരണം, സ്വിമ്മിങ് പൂളിനടുത്താണ് സൂര്യനാരായണന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പോള്‍ മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ബംഗ്ലാവില്‍ താമസത്തിനെത്തിയവര്‍ തന്നെയാണോ സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്ന തരത്തിലാണ് പൊലീസും സംശയിക്കുന്നത്. ആ തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഹായികളായിട്ടുണ്ടായിരുന്നവരെയും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 2018ല്‍ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൂര്യനാരായണന്‍ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള സൂര്യ നാരായണന്റെ ബംഗ്ലാവാണ് ഇത്.
കുറിഞ്ചി ആണ്ടവര്‍ ക്ഷേത്രത്തിന് സമീപമാണ് ഈ ബംഗ്ലാവ്. പ്രതികാരക്കൊലയാണോ എന്ന കാര്യവും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്കായി താമസ സൗകര്യം നല്‍കാറുള്ളതിനാല്‍ തന്നെ കഴിഞ്ഞ ദിവസം അഞ്ചു വിനോദ സഞ്ചാരികള്‍ സൂര്യനാരായണന്റെ ബംഗ്ലാവില്‍ താമസത്തിന് എത്തിയിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. വായും മൂക്കും ചേര്‍ത്ത് ടേപ്പുകൊണ്ടു ചുറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.
സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തി 2005 ല്‍ പുറത്തിറങ്ങിയ മായാവി എന്ന ചിത്രത്തില്‍ വിഷ്ണുപ്രിയ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയമാണ് വിഷ്ണുപ്രിയയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ബംഗ്ലാവില്‍നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍, പണം, സിസിടിവി ഡിസ്‌കുകള്‍ എന്നിവയും മോഷണം പോയിട്ടുണ്ട്.