തമിഴ്നാട്ടുകാര്‍ തിയേറ്ററില്‍ പോയപ്പോള്‍ മലയാളികള്‍ സ്‌കൂളില്‍ പോയതുകൊണ്ടാണ് പ്രേംനസീര്‍ മുഖ്യമന്ത്രിയാവാത്തതെന്ന് ചാരുഹാസന്

Malayalilife
 തമിഴ്നാട്ടുകാര്‍ തിയേറ്ററില്‍ പോയപ്പോള്‍ മലയാളികള്‍ സ്‌കൂളില്‍ പോയതുകൊണ്ടാണ് പ്രേംനസീര്‍ മുഖ്യമന്ത്രിയാവാത്തതെന്ന് ചാരുഹാസന്

ലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് വ്യക്തമായി അഭിപ്രായമുണ്ട് നടൻ കമൽഹാസന്റെ ജ്യേഷ്ഠനും സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്. തമിഴ്‌നാട്ടുകാർ സിനിമാ തിയേറ്ററിൽ പോയപ്പോൾ മലയാളികൾ സ്‌കൂളിൽ പോയതാണ് കേരളത്തിൽ പ്രേംനസീറിനെപ്പോലെയുള്ള സിനിമാ താരങ്ങൾ മുഖ്യമന്ത്രിയാകാത്തതെന്ന് ചാരുഹാസൻ പറഞ്ഞു.

കൊച്ചിയിൽ നടന്ന കൃതി പുസ്തകോത്സവത്തിലെ സംവാദത്തിലാണ് ചാരുഹാസൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.രാജ്യത്തെ പത്ത് ശതമാനത്തോളം ജനങ്ങൾ മാത്രം ഉള്ള തമിഴ്‌നാട്ടിൽ 30 ശതമാനം തിയേറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ ഇത് തന്നെ കൂടുതലാണ്.എന്നാൽ നിങ്ങൾക്ക് ഇവിടെ ഭാഗ്യവശാൽ സ്‌കൂളുകളുണ്ടായിരുന്നതുകൊണ്ട് സ്‌കൂളിലായിപ്പോയെന്നും' ചാരുഹാസൻ വ്യക്തമാക്കി.'

താൻ സിനിമയിലേക്ക് വരുന്ന സമയത്ത് തമിഴ്‌നാട്ടിൽ 3000 തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ഇതേസമയം ഇന്ത്യയിൽ മൊത്തം 10,000 തിയേറ്ററുകറുളാണ് ഉണ്ടായിരുന്നുള്ളുവെന്നോർക്കണം. തമിഴ്‌നാട്ടുകാർ വികാരത്തിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. ഇന്ത്യയും പൊതുവായി വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാൽ മലയാളികൾ വിദ്യാസമ്പന്നരാണ്. അതുകൊണ്ടുതന്നെ അവർ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്.

തമിഴ്‌നാട്ടിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കമൽഹാസൻ നിരീശ്വരവാദിയാകാൻ പ്രധാന കാരണം ഞാനാണ്. എന്നെക്കാൾ 24 വയസിന് ഇളയതാണ് കമൽ. അതുകൊണ്ട് ആ സ്വാധീനം വലുതായിരിക്കും. ഈശ്വരവിശ്വാസം കുട്ടിക്കാലം മുതലുള്ള സ്വാധീനങ്ങളുടെയും ബന്ധങ്ങളുടെയും ഫലമായിട്ട് ഉണ്ടാകുന്നതാണെന്നും ചാരുഹാസൻ പറഞ്ഞു.

Read more topics: # Suhasini,# Charuhasan,# malayalam,# tamil,# politics
suhasini father Charuhasan about kerala politics and film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES