'പച്ച' മലയാളം ഷോര്‍ട് ഫിലിമിന്റെ പോസ്റ്റര്‍ റിലീസ് നടന്‍ ടോവിനോ തോമസ് നിര്‍വഹിച്ചു; അബു വളയംകുളം പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിന്റെ യുട്യൂബ് റിലീസ് ഉടനെ

Malayalilife
 'പച്ച' മലയാളം ഷോര്‍ട് ഫിലിമിന്റെ പോസ്റ്റര്‍ റിലീസ് നടന്‍ ടോവിനോ തോമസ് നിര്‍വഹിച്ചു; അബു വളയംകുളം പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിന്റെ യുട്യൂബ് റിലീസ് ഉടനെ


സിനിമ നടനും കാസ്റ്റിംഗ് ഡയറക്ടറുമായ അബു വളയംകുളം പ്രധാന വേഷം ചെയ്യുന്ന 'പച്ച' എന്ന മലയാളം ഷോര്‍ട് ഫിലിമിന്റെ പോസ്റ്റര്‍ റിലീസ് നടന്‍  ടോവിനോ തോമസ്  ദുബായില്‍ വച്ച് നിര്‍വഹിച്ചു. പൂര്‍ണ്ണമായും ദുബായില്‍ വച്ചാണ്  ഫിലിം  ചിത്രീകരിച്ചിരിക്കുന്നത് .    ഈ ചെറു സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ബാക്കി എല്ലാവരും തന്നെ പ്രവാസികളാണ്.

ഡേവിസ് ടോമിലിന്‍ കൊട്ടാരത്തില്‍ ആണ്  സംവിധാനം ചെയ്തിരിക്കുന്നത് . ഈ ഷോര്‍ട്ട് മൂവി കാമറ ചെയ്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ സിനിമാട്ടോഗ്രാഫര്‍ പ്രവീണ്‍ ചക്രപാണി  ആണ്. ഇപ്പോള്‍ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം അധികം വൈകാതെ യുട്യൂബില്‍ റിലീസ് ചെയ്യുന്നതായിരിക്കും.


 

Read more topics: # paccha short film,# tovino
paccha short film tovino

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES