Latest News

മരണമാസ് ലുക്കില്‍ ധനുഷും വില്ലനായി വെറൈറ്റി സ്റ്റെലിഷ് ലുക്കില്‍ ടോവിനോയും...! മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി 

Malayalilife
topbanner
മരണമാസ് ലുക്കില്‍ ധനുഷും വില്ലനായി വെറൈറ്റി സ്റ്റെലിഷ് ലുക്കില്‍ ടോവിനോയും...! മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി 

ധനുഷും ടോവിനോയും കൊമ്പു കോര്‍ക്കുന്ന പുതിയ തമിഴ് ചിത്രം മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി. ഈ മാസം 21 നാണ് ചിത്രം റിലീസാകുന്നത്. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ മലര്‍ മിസ് സായ് പല്ലവിയാണ്. 

മാസ് ലുക്കില്‍ ധനുഷ് എത്തുമ്പോള്‍ വില്ലനായി വെറൈറ്റി സ്റ്റെലിഷ് ലുക്കിലാണ് ടോവിനോ എത്തുന്നത്്. സായി പല്ലവി ഓട്ടോറിക്ഷ ഡ്രൈവറായി ധനുഷിന്റെ നായികയായി ചിത്രത്തില്‍ വരലക്ഷ്മിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബീജ എന്ന വില്ലനായാണ് ടോവിനോ. 
റോബോ ശങ്കര്‍, കല്ലൂരി വിനോദ്, കൃഷ്ണ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു. ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി നൃത്ത രംഗങ്ങളൊരുക്കുന്നത് പ്രഭുദേവയാണ്

Read more topics: # maari2,# dhanush,# tovino,# official trailer
maari2,dhanush,tovino,official trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES