ടോവിനോ ചിത്രം ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു  പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു....!

Malayalilife
ടോവിനോ ചിത്രം ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു  പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു....!

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു.അനു സിത്താര നായികയായ ചിത്രത്തില്‍ ചലച്ചിത്രകാരന്റെ വേഷം ടൊവിനോയും മാധ്യമ പ്രവര്‍ത്തകയുടെ വേഷം അനുവും ചെയ്യുന്നു. 'ഒരു കുപ്രസിദ്ധ പയ്യ'നു ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്ത ചിത്രമാണ് 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒന്ന് നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ചലച്ചിത്രകാരന്റെ വേഷമാണ് നായകനായ ടൊവിനോക്കുള്ളത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. സംഗീതം ബിജിബാല്‍. മധു അമ്ബാട്ടിന്റെതാണ് ക്യാമറ. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ .

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു.

Read more topics: # tovino,# new film,# and the oscar goes to,# new poster
tovino,new film,and the oscar goes to,new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES