Latest News

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തിറങ്ങി..!

Malayalilife
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തിറങ്ങി..!

ക്രിസ്തുമസ് റിലീസിനായി എത്തുന്ന് ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തുവന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 
ഏറെക്കാലത്തിനുശേഷം സത്യന്‍ അന്തിക്കാട്  ശ്രീനിവാസന്‍  ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമയാണ് ഞാന്‍ പ്രകാശന്‍.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. പാലക്കാടും കൊച്ചിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 
ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി പി ആര്‍ ആകാശ് എന്നു പേരുമാറ്റിയ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. 

സബിതാനന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു. എസ് കുമാറാണ് ഛായാഗ്രാഹകന്‍.

Read more topics: # njan prakshan,# fahadh,# first song,# released
njan prakshan,fahadh,first song,released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES