Latest News

വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രമായി വിനീത് ശ്രീനിവാസന്‍; തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രമായി വിനീത് ശ്രീനിവാസന്‍; തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. വിനീത് ശ്രീനിവാസന് പുറമേ കുമ്പളങ്ങി നൈറ്റ്‌സിലൂടെ  ശ്രദ്ധേയനായ മാത്യു തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് . ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ട്രെയിലറിന് പിന്നാലെ ഇപ്പോഴിത ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. 

വിനീത് ശ്രീനിവാസന്‍ വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തുന്ന സിനിമയിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും വിനീത് ശ്രീനിവാസനുമാണ് ഉള്ളത്. സ്‌ക്കൂള്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്.  

അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ജോമാന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. തൃശ്ശൂരിലെ മാളയില്‍ ചിത്രീകരിച്ച സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചതും ജോമാന്‍ ടി ജോണ്‍ തന്നെയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.

thanneer mathan dinangal first look poster released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക