Latest News

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫഹദിന്റെ നായികയായി സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു...!

Malayalilife
topbanner
രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫഹദിന്റെ നായികയായി സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു...!

മലയാളികളുടെ പ്രിയനടന്‍ ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയായി. പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. നവാഗകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്ന സായ് തമിഴിലും തെലുങ്കിലും സജീവമാണ്.

ഊട്ടിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ഫസ്റ്റ് ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളൊന്നും തന്നെ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സായ് പല്ലവിയുടെ ആക്ഷന്‍ രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമ ഒരു റൊമാന്റിക്ക് ത്രില്ലറാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസും ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷ. .

Read more topics: # fahadh,# sai pallavi,# new film,# shooting
fahadh,sai pallavi,new film,shooting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES