Latest News

പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും തിരികൊളുത്തി കുമ്പളങ്ങി നൈറ്റ്‌സ് ടീസര്‍ പുറത്തിറങ്ങി...!

Malayalilife
പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും തിരികൊളുത്തി കുമ്പളങ്ങി നൈറ്റ്‌സ് ടീസര്‍ പുറത്തിറങ്ങി...!

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. കഴിഞ്ഞ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി ഏഴിനാണ് തീയേറ്ററുകളിലെത്തുന്നത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ദൂരദര്‍ശന്‍ വാര്‍ത്തയുടെ മ്യൂസിക്കിനൊപ്പം ചുവടുവയ്ക്കുന്ന ഒരു മിനിട്ടുള്ള ടീസറാണ് പുറത്തുവന്നത്.

നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയറ്ററിലെത്തുക.ശ്യാം പുഷ്‌ക്കരന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കും. സൈജു ശ്രീധരന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു.

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന് ഇപ്പോഴുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ് ഈ ടീസര്‍ എന്ന് പറയാം. 

Read more topics: # kumbalangi nights,# teaser,# released
kumbalangi nights,teaser,released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക