Latest News

'അജിത് കുമാര്‍ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു.. ഒരു ദിവസം മുഴുവന്‍ ഒപ്പം ചെലവഴിച്ചു, മറക്കാനാവാത്ത അനുഭവം; 'തല'യ്ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി 

Malayalilife
 'അജിത് കുമാര്‍ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു.. ഒരു ദിവസം മുഴുവന്‍ ഒപ്പം ചെലവഴിച്ചു, മറക്കാനാവാത്ത അനുഭവം; 'തല'യ്ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നിവിന്‍ പോളി 

തമിഴ് സൂപ്പര്‍ താരം അജിത് കുമാര്‍ തന്നെ വീട്ടിലേക്ക് ഡിന്നറിന് വിളിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ നിവിന്‍ പോളി. തന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ ഓര്‍മകളിലൊന്നാണ് അതെന്നും അജിത്തിനൊപ്പം ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നുവെന്നും നിവിന്‍ വ്യക്തമാക്കി. റാം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'യേഴ് കടല്‍ യേഴ് മലൈ'യുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് താരം അജിത്തുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. 

'പ്രേമം സിനിമയുടെ റിലീസ് കഴിഞ്ഞ് 'ആക്ഷന്‍ ഹീറോ ബിജു'വിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് എനിക്കൊരു കോള്‍ വരുന്നത്. അജിത് സാര്‍ കാണണമെന്ന് അറിയിച്ചിട്ടുണ്ട് എന്ന്. വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചു എന്ന് പറഞ്ഞു. ബിരിയാണി ഒക്കെ സെറ്റ് ചെയ്ത് ഡിന്നറിനാണ് വിളിച്ചത്. അന്ന് ഞങ്ങളൊരുപാട് കാര്യങ്ങള്‍ സംസാരിച്ചു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ. ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. എന്റെ ഏറ്റവും രസമുള്ള ഓര്‍മകളിലൊന്നാണത്.'

റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'യേഴ് കടല്‍ യേഴ് മലൈ' ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'റിച്ചി'ക്ക് ശേഷം നിവിന്‍ തമിഴില്‍ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ 8000-ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

nivin pauly meet ajith kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES