അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അംബാസഡര്‍മാരായി യുവാക്കളെ അണിനിരത്തുന്ന 'വിജിലന്‍സ് കമാന്‍ഡോസ്' പദ്ധതിയില്‍ നടന്‍ നിവിന്‍ പോളി ആദ്യ വിജിലന്‍സ് കമാന്‍ഡോ ആകും. ഇന്ന് 11ന് ശ്രീകാര്യം ലൊയോള സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം അദ്ദേഹവും പങ്കെടുക്കും.
മന്ത്രിയും നിവിനും ചേര്‍ന്ന് 'വിജിലന്‍സ് വിസില്‍' മുഴക്കിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിജ്ഞ നിവിന്‍ ചൊല്ലിക്കൊടുക്കും. മന്ത്രി കെ.മുരളീധരന്‍ അധ്യക്ഷത വഹിക്കും. വി.മുരളീധരന്‍ എംഎല്‍എ പങ്കെടുക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് നടപ്പാക്കുന്ന പ്രോജക്ട് സീറോ യജ്ഞത്തിലേക്കാണ് യുവാക്കളെയും പങ്കാളികളാക്കുന്നത്.