Latest News

മകള്‍ നൈനികയുടെ 18ാം പിറന്നാള്‍ ആഘോഷമാക്കി നിത്യാ ദാസ്; ചെന്നൈയിലെ ദിലിപിന്റെ പുതിയ റസ്റ്റോറന്റില്‍ ഒരുക്കിയ ആഘോഷത്തില്‍ നിറഞ്ഞ് ദിലീപും കാവ്യയും മഹാലക്ഷ്മിയും; ഉണ്ണിയും ബാസന്തിയും ഒരുമിച്ച് കണ്ട സന്തോഷത്തില്‍ ആരാധകരും

Malayalilife
മകള്‍ നൈനികയുടെ 18ാം പിറന്നാള്‍ ആഘോഷമാക്കി നിത്യാ ദാസ്; ചെന്നൈയിലെ ദിലിപിന്റെ പുതിയ റസ്റ്റോറന്റില്‍ ഒരുക്കിയ ആഘോഷത്തില്‍ നിറഞ്ഞ് ദിലീപും കാവ്യയും മഹാലക്ഷ്മിയും; ഉണ്ണിയും ബാസന്തിയും ഒരുമിച്ച് കണ്ട സന്തോഷത്തില്‍ ആരാധകരും

മകള്‍ നൈനയുടെ പതിനെട്ടാം ജന്മദിനം ആഘോഷമാക്കി നടി നിത്യ ദാസ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങളില്‍ നടന്‍ ദിലീപും കാവ്യാ മാധവനും മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. എല്ലാവരുെടയും സാന്നിധ്യത്തില്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന മകളുടെ വീഡിയോ നിത്യദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള പ്രശസ്ത റസ്റ്റോറന്റ് ശ്യംഖലയായ ' ദേ പുട്ടി'ന്റെ ചെന്നൈയിലെ ബ്രാഞ്ചില്‍ വെച്ച് നടന്ന ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് ദിലീപും നിത്യാ ദാസും. 2001-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ഈ പറക്കും തളിക'യിലൂടെയാണ് നിത്യാ ദാസ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഉണ്ണികൃഷ്ണന്‍-ബസന്തി കോമ്പോ ഇന്നും പ്രേക്ഷകമനസ്സുകളില്‍ ചിരിയുടെ മനോഹരമായ ഓര്‍മ്മയായി നിലനില്‍ക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ പങ്കുവെക്കുന്ന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുള്ളതുപോലെ തന്നെ, നൈനയുടെ പിറന്നാള്‍ ചിത്രങ്ങളും ഇപ്പോള്‍ തരംഗമായി മാറുകയാണ്.

nitya das daughter birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES