ഈ കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെല്ലാം വളരെ സജീവമാണ്. താരങ്ങളെല്ലാം തങ്ങളുടെ കോറന്റൈന് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. താരങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ പെട്ടെന്നു തന്നെ വൈറലുമാക്കുന്നുണ്ട്. ഇപ്പോളിതാ നസ്രിയ പങ്കുവെച്ച ഒരു ഫോട്ടോയും ആ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കോറന്റൈനില്‍ വീട്ടില്‍ തന്നെയിരിക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കളായ അമാനിലും നസ്രിയയ്ക്കും പരസ്പരം മിസ്സ് ചെയ്യുന്നുവെന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. നസ്രിയയുടെ ജീവിതത്തിലെ അടുത്ത സുഹൃത്താണ് ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ. അമാല്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍മീഡിയയില്‍ അമാലും വളരെ സജീവമാണ്.
നസ്രിയയും അമാലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകര്‍ വൈറലാക്കാറാണ് പതിവ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് അല്ലെന്ന് മാത്രം. നസ്രിയ പങ്കുവെച്ച ചിത്രത്തിന് അമാല്‍ നല്കിയ കമന്റും അതിന് മറുപടിയായി നസ്രിയ പറഞ്ഞ കമന്റുമന്റുമാണ് ഇത്തവണ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും കൊറോണകാലത്ത് ലോക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നതിനിടയില്‍ പ്രിയപ്പെട്ടവരെ പരസ്പരം കാണാനാവാത്ത സങ്കടം പങ്കിടുകയാണ് താരങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ.
നസ്രിയ പങ്കുവച്ച ചിത്രത്തിനു താഴെ വന്ന അമാലിന്റെ കമന്റ്ാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെടാന്‍ കാരണം. എനിക്കെന്റെ കൊച്ചി ഫാമിലിയെ മിസ് ചെയ്യുന്നു എന്നാണ് അമാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നസ്രിയ ഇതിന് മറുപടിയും നല്കി. 'എനിക്കറിയാം അമാ; നിന്നെയും ഒരുപാട് മിസ് ചെയ്യുന്നു. ഒരുപാട് അടുത്ത്, പക്ഷേ ഒരുപാട് ദൂരെ; എല്ലാം സെറ്റിലാവും വരെ കാത്തിരിക്കാന്‍ വയ്യ എന്നാണ് നസ്രിയ അമാലിന് മറുപടിയായി കുറിച്ചത്. ഇരുവരുടെയും കമന്റുകള്‍ക്ക് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.