മനുഷ്യ ഡ്രൈവറില്ലാതെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന 'റോബോ ടാക്സികള്‍' ഒരുകാലത്ത് സിനിമകളിലെ കാഴ്ചകള്‍ മാത്രമായിരുന്നുവെങ്കില്‍ ഈ അത്ഭുതസാങ്കേതികവിദ്യയുടെ വിസ്മയക്കാഴ്ചകള്‍ നേരിട്ട് അനുവഭിച്ചത് ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ നടി മീന. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വച്ച് 'വേമോ' (Waymo) എന്ന ഡ്രൈവര്‍രഹിത ടാക്സിയില്‍ സഞ്ചരിച്ച വീഡിയോയാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.
എന്റെ പുതിയ ഡ്രൈവറെ കാണണോ?' എന്ന ആമുഖത്തോടെയാണ് മീന വീഡിയോ ആരംഭിക്കുന്നത്. മൊബൈല്‍ ക്യാമറ ഡ്രൈവിങ് സീറ്റിലേക്ക് തിരിക്കുമ്പോള്‍ കാണാനാകുക തനിയെ കറങ്ങുന്ന സ്റ്റിയറിംഗ് വീലാണ്. പോകേണ്ട സ്ഥലത്തേക്കുള്ള മാപ്പ് ഓണാക്കുന്നതും കാര്‍ സ്വയം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതും വീഡിയോയില്‍ കാണാം.
'സാങ്കേതികവിദ്യയില്‍ വിശ്വസിക്കുന്നു, ഈ കാഴ്ച ആസ്വദിക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഗോള്‍ഡന്‍ ഗേറ്റ് പാലവും വീഡിയോയില്‍ പശ്ചാത്തലമായി വരുന്നുണ്ട്. ജഗ്വാര്‍ ഐ-പേസ് ഇലക്ട്രിക് എസ്യുവിയുടെ ഡ്രൈവര്‍ലെസ് ടാക്സിയിലാണ് മീന യാത്ര ചെയ്തത്.
'സാങ്കേതികവിദ്യയില്‍ വിശ്വസിക്കുന്നു, ഈ കാഴ്ച ആസ്വദിക്കുന്നു' എന്ന അടിക്കുറിപ്പോടെ മീന പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. താന്‍ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവറെ പരിചയപ്പെടുത്താം എന്നുപറഞ്ഞുകൊണ്ടാണ് മീന വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് മൊബൈല്‍ ഡ്രൈവിങ് സീറ്റിലേക്ക് തിരിക്കുമ്പോള്‍ കാണാനാകുക തനിയെ പ്രവര്‍ത്തിക്കുന്ന സ്റ്റിയറിങ് ആണ്. പോകേണ്ട സ്ഥലത്തേക്കുള്ള മാപ്പ് ഓണാക്കുന്നതും കാര്‍ നീങ്ങുന്നതുമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. എന്നാല്‍ എവിടെവെച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നതെന്നുമാത്രം മീന പറഞ്ഞിട്ടില്ല. ഈ മാസം 21-നാണ് ദൃശ്യം 3 പുറത്തിറങ്ങുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. 2013-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന് കീഴിലുള്ള സ്വയം നിയന്ത്രിത ടാക്സി സേവനമാണ് വേമോ. 2009-ല്‍ 'പ്രോജക്ട് ചോഫര്‍' എന്ന പേരില്‍ ഗൂഗിള്‍ തുടക്കം കുറിച്ച ഡ്രൈവറില്ലാത്ത കാര്‍ പദ്ധതിയുടേയും സാങ്കേതികവിദ്യയുടേയും പരിഷ്‌കരിച്ച രൂപമാണ് ഇന്നത്തെ വേമോ. ആദ്യകാലത്ത് ടൊയോട്ട പ്രീയുസ് കാറുകളിലായിരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്.
2015-ല്‍ അമേരിക്കയിലെ ഓസ്റ്റിന്‍ നഗരത്തില്‍ വേമോയുടെ പ്രോട്ടോടൈപ്പ് ആദ്യമായി പൊതുറോഡിലൂടെ പരീക്ഷണ യാത്ര നടത്തി ചരിത്രം കുറിച്ചു. 2018 ഡിസംബറില്‍ ഫീനിക്സ് നഗരത്തില്‍ 'വേമോ വണ്‍' എന്ന പേരില്‍ വ്യാപാരാടിസ്ഥാനത്തിലുള്ള ആദ്യ റോബോ ടാക്സി സര്‍വീസ് ആരംഭിച്ചു. എഐ ഡ്രൈവിംഗ് സിസ്റ്റം, ലിഡാര്‍ (LiDAR) സെന്‍സറുകള്‍, അത്യാധുനിക ക്യാമറകള്‍, റഡാര്‍ എന്നിവയുടെ സഹായത്തോടെയാണ് ഈ കാറുകള്‍ സഞ്ചരിക്കുന്നത്. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോ, ഫീനിക്സ്, ലോസാഞ്ചല്‍സ്, മിയാമി തുടങ്ങിയിടങ്ങളില്‍ ലഭ്യമായ ഈ സേവനം ലണ്ടന്‍ ഉള്‍പ്പെടെയുള്ള ലോകനഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഏകദേശം 3,000 ടാക്സികളുള്ള വേമോ ആഴ്ചയില്‍ അഞ്ച് ലക്ഷത്തിലധികം പെയ്ഡ് യാത്രകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.
യാത്രാവിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴും മീനയുടെ സിനിമാ വിശേഷങ്ങള്‍ക്കായും മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണവര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു. ഈ മാസം 21-നാണ് ആരാധകര്‍ കാത്തിരിക്കുന്ന 'ദൃശ്യം 3' തിയേറ്ററുകളിലെത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. 2013-ല്‍ മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച 'ദൃശ്യത്തിന്റെ' മൂന്നാം ഭാഗത്തിലും ജോര്‍ജുകുട്ടിയുടെ ഭാര്യ റാണിയായി മീന തന്നെയാണെത്തുന്നത്. മോഹന്‍ലാലിനൊപ്പം എസ്തര്‍ അനില്‍, അന്‍സിബ ഹസ്സന്‍, മുരളി ഗോപി, സിദ്ദിഖ്, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം നല്‍കുന്നത്.
https://www.instagram.com/reel/DYBwkHTBMOa/?utm_source=ig_web_button_share_sheet&igsh=MzRlODBiNWFlZA==