Latest News

മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാര്‍ത്തിക് സുബ്ബരാജ്; 'ഡൊറോത്തി' സിനിമയ്ക്ക് ആശംസയുമായി മെഗാസ്റ്റാര്‍; ചിത്രങ്ങള്‍ പങ്കുവെച്ച് തമിഴ് സംവിധായകന്‍ 

Malayalilife
 മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാര്‍ത്തിക് സുബ്ബരാജ്; 'ഡൊറോത്തി' സിനിമയ്ക്ക് ആശംസയുമായി മെഗാസ്റ്റാര്‍; ചിത്രങ്ങള്‍ പങ്കുവെച്ച് തമിഴ് സംവിധായകന്‍ 

തന്റെ പുതിയ തമിഴ് ചിത്രമായ 'ഡൊറോത്തി'യുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചു. സിനിമയിലെ പ്രധാന അഭിനേതാക്കളായ സനന്ത്, റിഷികാന്ത് എന്നിവരും സംവിധായകനൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കാര്‍ത്തിക് സുബ്ബരാജ്, താരത്തിന് പ്രത്യേക നന്ദിയും രേഖപ്പെടുത്തി. 

'ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചതിനും 'ഡൊറോത്തി' സിനിമയ്ക്ക് നല്‍കിയ ആശംസകള്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകള്‍ക്കും നന്ദി മമ്മൂട്ടി സര്‍. താങ്കള്‍ എപ്പോഴും ഞങ്ങള്‍ക്ക് വലിയൊരു പ്രചോദനമാണ്,' എന്നായിരുന്നു ചിത്രത്തിനൊപ്പം കാര്‍ത്തിക് കുറിപ്പില്‍ കുറിച്ചത്. കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിലവില്‍ തിയേറ്ററുകളില്‍ വിജയിച്ച് പ്രദര്‍ശനം തുടരുകയാണ്. 

അതേസമയം, തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. സിനിമ ക്വീര്‍ (LGBTQ+) വിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചായിരുന്നു ചിലരുടെ വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ പരോക്ഷ പ്രതികരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തി. തിയേറ്ററുകളില്‍ നിന്നുള്ള പ്രേക്ഷകരുടെ തത്സമയ പ്രതികരണ വീഡിയോ പങ്കുവെച്ചുകൊണ്ട് 'ശാന്തരായിരിക്കൂ, പ്രേക്ഷകരില്‍ വിശ്വസിക്കൂ' എന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ കുറിപ്പ്.

1990-കളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് 'ഡൊറോത്തി' പ്രമേയമാക്കുന്നത്. പ്രശസ്തമായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു (TIFF) ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. സംഗീത ചക്രവര്‍ത്തി ഇളയരാജയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

karthik subbaraj meets mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES