Latest News

'ഫാസിലിന്റെ മകന്‍ അല്ലെങ്കില്‍ നസ്രിയയുടെ ഭര്‍ത്താവ് എന്ന് അറിയപ്പെടാനാണ് കൂടുതല്‍ ഇഷ്ടം'; ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് വെക്കാന്‍ കാരണം അതാണ്; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ 

Malayalilife
 'ഫാസിലിന്റെ മകന്‍ അല്ലെങ്കില്‍ നസ്രിയയുടെ ഭര്‍ത്താവ് എന്ന് അറിയപ്പെടാനാണ് കൂടുതല്‍ ഇഷ്ടം'; ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് വെക്കാന്‍ കാരണം അതാണ്; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ 

താരപ്പകിട്ടിനേക്കാള്‍ കഥാപാത്രങ്ങളുടെ ആഴത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന നിലപാടുകളിലൂടെ ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. മുന്‍പും ഫാന്‍സ് ക്ലബ്ബുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള താരം, ഫാന്‍സ് അസോസിയേഷനുകളെക്കുറിച്ചുള്ള തന്റെ മുന്‍ നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തക രേഖ മേനോന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫഹദ് തന്റെ ചിന്തകള്‍ പങ്കുവെച്ചത്. ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും അതുകൊണ്ടാണ് അവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. 

ഈ ഫാന്‍സ് അസോസിയേഷനും ബാക്കി കാര്യങ്ങളും എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല. അതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ വേണ്ടെന്ന് വെച്ചത്. ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ല. ഫാസിലിന്റെ മകന്‍ അല്ലെങ്കില്‍ നസ്രിയയുടെ ഹസ്ബന്‍ഡ് എന്നൊക്കെ അറിയപ്പെടാനാണ് എനിക്കിഷ്ടം. അതാണ് എനിക്ക് തൃപ്തി തരുന്നത്' പ്രേക്ഷകര്‍ തന്റെ സിനിമകള്‍ കാണുകയും അത് ആസ്വദിക്കുകയും ചെയ്താല്‍ മാത്രം മതിയെന്നും, അതിനപ്പുറം തന്റെ വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. 

എന്റെ സിനിമ കാണുക, അത് കഴിഞ്ഞ് എന്നെക്കുറിച്ച് കൂടുതല്‍ ആലോചിക്കരുത്. ഞാന്‍ എന്ത് ചെയ്യുന്നെന്നോ അങ്ങനെയൊന്നും ആലോചിക്കേണ്ട കാര്യമില്ല. സിനിമ ഇഷ്ടപ്പെടണമെന്ന് മാത്രമേയുള്ളൂ. എനിക്ക് മാത്രമല്ല, എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ആഗ്രഹം അതുതന്നെയാകും. അല്ലാതെ ബാക്കി കാര്യങ്ങളോട് ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല' ഫഹദ് പറഞ്ഞു. 

അതേസമയം, ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. പ്രശസ്ത സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ വന്‍ ബജറ്റില്‍ നിര്‍മ്മിച്ച ഈ ഫാന്റസി ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് നിലവില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
 

fahadh faasil about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES