Latest News

'ആവേശവും കുമ്പളങ്ങി നൈറ്റ്സും പോലുള്ള സിനിമകള്‍ ഇവിടെയും വേണമെന്ന് ആഗ്രഹമുണ്ട്'; എന്നാല്‍ തമിഴില്‍ ആക്ഷനും വയലന്‍സിനുമാണ് മുന്‍ഗണന; തുറന്ന് പറഞ്ഞ് അറ്റ്ലി

Malayalilife
 'ആവേശവും കുമ്പളങ്ങി നൈറ്റ്സും പോലുള്ള സിനിമകള്‍ ഇവിടെയും വേണമെന്ന് ആഗ്രഹമുണ്ട്'; എന്നാല്‍ തമിഴില്‍ ആക്ഷനും വയലന്‍സിനുമാണ് മുന്‍ഗണന; തുറന്ന് പറഞ്ഞ് അറ്റ്ലി

ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ വ്യവസായങ്ങളിലൊന്നായ തമിഴ് ചലച്ചിത്രരംഗം വാണിജ്യ വിജയങ്ങളും നിരൂപക പ്രശംസ നേടുന്ന ചിത്രങ്ങളും ധാരാളമായി സമ്മാനിക്കാറുണ്ടെങ്കിലും, സമീപകാലത്തെ ബോക്സ് ഓഫീസ് പ്രകടനങ്ങള്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മികച്ച പ്രമേയമുള്ള പല ചിത്രങ്ങളും തിയേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടാതെ പോകുന്ന സ്ഥിതിയാണുള്ളത്. 'ബ്ലാസ്റ്റ്', 'ഡിസി', 'മെയ്യഴകന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ വരവേല്‍പ്പ് ലഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ അത്തരം സ്വീകാര്യത ലഭിച്ചതുമില്ല. 

 ഈ സാഹചര്യത്തില്‍ തമിഴ് പ്രേക്ഷകരുടെ സിനിമാ സമീപനങ്ങളെയും മുന്‍ഗണനകളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ അറ്റ്ലി രംഗത്തെത്തി. പുതിയ ചിത്രമായ 'ബത്ത'യുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യാന്തര തലത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടുന്ന സിനിമകള്‍ തമിഴകത്ത് വേണ്ടത്ര ആഘോഷിക്കപ്പെടുന്നില്ലെന്ന് അറ്റ്ലി ചൂണ്ടിക്കാട്ടി. 

ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഒരുപാട് കയ്യടി നേടിയ ഒന്നായിരുന്നു 'പാരസൈറ്റ്'. ആ സിനിമ കണ്ടപ്പോള്‍ അതുപോലെ ഒന്ന് നമ്മുടെ തമിഴില്‍ ഉണ്ടാകുന്നില്ലെന്ന് തോന്നി. ഇന്ത്യന്‍ സിനിമകളുടെ കാര്യമെടുത്താല്‍, 'ആവേശം', 'കുമ്പളങ്ങി നൈറ്റ്സ്', 'മഞ്ഞുമ്മല്‍ ബോയ്സ്' പോലുള്ള സിനിമകള്‍ ഇവിടെയും വേണമെന്ന് നമ്മള്‍ ആഗ്രഹിക്കും. എന്നാല്‍ അത്തരം സിനിമകള്‍ അവിടെ ആഘോഷിക്കുന്നത് പോലെ ഇവിടെ ആഘോഷിക്കാറില്ല.' തമിഴ് പ്രേക്ഷകര്‍ക്ക് ആക്ഷനും അക്രമ രംഗങ്ങളും കൂടുതലുള്ള സിനിമകളോടാണ് കൂടുതല്‍ താല്പര്യമെന്നും അത് മാറ്റിയെടുക്കേണ്ടതുണ്ടെന്നും അറ്റ്ലി അഭിപ്രായപ്പെട്ടു. 

'ഈ വര്‍ഷം ചെറിയ രീതിയിലെങ്കിലും മാറ്റം വന്നത് 'തായ് കിളവി', 'മണ്ടാടി', 'മൊത രാത്രി' പോലുള്ള സിനിമകളുടെ കാര്യത്തിലാണ്. ഇവിടുത്തെ പ്രേക്ഷകര്‍ക്ക് ആക്ഷനും വയലന്‍സും കൂടുതലുള്ള സിനിമകളാണ് ഇഷ്ടം. പക്ഷെ ഇതുപോലെയുള്ള സിനിമകള്‍ കുറവാണ്. 'ബത്ത' കണ്ടത് കുറച്ചുപേരാണെങ്കിലും അവര്‍ക്ക് സിനിമ ഒരുപാട് ഇഷ്ടമായി,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: # അറ്റ്ലി
atlee about kumbalangi night

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES