Latest News

10 കോടിയുടെ ലോണെടുത്ത് വച്ച കൊട്ടാരം പോലുള്ള വീട്; ചൈന്ന നഗര ഹൃദയത്തില്‍ കേരളീയ ശൈലിയില്‍ പണിതുയര്‍ത്തിയ ആഡംബര ഭവനം;  നടി മീനയുടെ സ്വപ്‌ന ഭവനം 100 കോടിയ്ക്ക് വിദേശ ദമ്പതികള്‍ സ്വന്തമാക്കിയോ?  നടിയുടെ വീട് വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
10 കോടിയുടെ ലോണെടുത്ത് വച്ച കൊട്ടാരം പോലുള്ള വീട്; ചൈന്ന നഗര ഹൃദയത്തില്‍ കേരളീയ ശൈലിയില്‍ പണിതുയര്‍ത്തിയ ആഡംബര ഭവനം;  നടി മീനയുടെ സ്വപ്‌ന ഭവനം 100 കോടിയ്ക്ക് വിദേശ ദമ്പതികള്‍ സ്വന്തമാക്കിയോ?  നടിയുടെ വീട് വാര്‍ത്തകളില്‍ നിറയുമ്പോള്‍

സ്വന്തമായൊരു വീട് എന്നതാണ് എല്ലാ മനുഷ്യന്റെയും സ്വപ്നം. സുഖവും ദുഃഖവും എല്ലാം പങ്കുവച്ച് കഴിയാന്‍ ഒരു കുഞ്ഞുവീട് മതിയെന്ന് കരുതി അതിനായി പ്രയ്ത്നിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ട് നമുക്ക് ചുറ്റും. ഒരു കുഞ്ഞു വീട് അല്ലെങ്കിലും തന്റെ സ്വപ്നം പോലൊരു വീടാണ് നടി മീന 20 വര്‍ഷങ്ങള്‍ക്കു മുന്നേ ചെന്നൈയില്‍ പണികഴിപ്പിച്ചത്. കേരളത്തിലെ വീടുകള്‍ കണ്ടും ഇഷ്ടപ്പെട്ടും മോഹിച്ച മീന തികച്ചും കേരളീയ ശൈലിയിലാണ് കൊട്ടാരം പോലുള്ള വീട് ചെന്നൈയില്‍ പണിതെടുത്തത്. അതിനായി ബാങ്കില്‍ നിന്നും പത്തുകോടിയോളം രൂപ വായ്പ എടുക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെയാണ് ആ വീട്ടില്‍ താമസിച്ച് അതിന്റെ സന്തോഷം മായും മുന്നേ മീനയ്ക്ക് ഭര്‍ത്താവിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുന്നത്. അതിനു ശേഷം ഇപ്പോഴിതാ, ബാങ്ക് ലോണ്‍ മുഴുവന്‍ ക്ലോസ് ചെയ്ത് ആ വീട് അമേരിക്കയിലെ വിദേശ ദമ്പതികള്‍ക്ക് വിറ്റുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്റെ കരിയറിന്റെ ഒരു ഘട്ടത്തിലാണ് വലിയൊരു തുക ബാങ്ക് വായ്പ എടുത്ത് മീന ഈ സ്വപ്ന ഭവനം പൂര്‍ത്തിയാക്കിയത്. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 10 കോടി രൂപയോളം ലോണ്‍ എടുത്താണ് ഈ കൊട്ടാരസമാനമായ വീട് നിര്‍മ്മിച്ചത്. കേരളീയ വാസ്തുവിദ്യയുടെ ഭംഗി ആവോളം ആവാഹിച്ചാണ് ചെന്നൈ നഗരത്തിലെ ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. മീനയുടെ അമ്മ രാജമല്ലിക കണ്ണൂര്‍ സ്വദേശിനിയായതിനാല്‍, വീടിന്റെ നിര്‍മ്മാണ വേളയില്‍ കേരളീയ ശൈലിയിലുള്ള നിര്‍ദ്ദേശങ്ങള്‍ അമ്മ നല്‍കിയിരുന്നതായി നടി മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍, വീടിനുള്ളില്‍ എപ്പോഴും നല്ല രീതിയില്‍ കാറ്റും വെളിച്ചവും കടക്കുന്ന തരത്തിലാണ് ഇതിന്റെ സവിശേഷമായ നിര്‍മ്മിതി. വലിയ ഗേറ്റുകളാല്‍ സുരക്ഷിതമായ ഒരു കോമ്പൗണ്ടിനുള്ളിലാണ് ഈ മനോഹര സൗധം സ്ഥിതി ചെയ്യുന്നത്.

വീടിന്റെ അകത്തളങ്ങളിലെ കാഴ്ചകള്‍ ഏതൊരു സന്ദര്‍ശകന്റെയും ഹൃദയം കവരുന്നവയാണ്. തടിയില്‍ കൊത്തിയെടുത്ത മനോഹരമായ തൂണുകളും വിശാലമായ അങ്കണവുമാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം. ഒരു പുരാതന കൊട്ടാരത്തിന് സമാനമായ ഡിസൈനാണ് വീടിന് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ തഞ്ചാവൂര്‍ ശില്‍പ്പങ്ങള്‍ കൊണ്ടും വീടിന്റെ ചുവരുകളും ഇടനാഴികളും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ കലയുടെയും കേരളീയ തനിമയുടെയും അപൂര്‍വ്വമായ ഒരു കൂടിച്ചേരലാണ് ഈ വീടിനെ വിപണിയില്‍ ഇത്രയും പ്രിയപ്പെട്ടതാക്കിയത്. മീനയും അന്തരിച്ച ഭര്‍ത്താവ് സാഗറും മകള്‍ നൈനികയും ഒന്നിച്ച് ഏറെക്കാലം താമസിച്ച വീടാണിത് എന്നതിനാല്‍ വൈകാരികമായി വലിയ പ്രാധാന്യമുള്ള ഒരിടം കൂടിയാണിത്. അന്ന് വലിയൊരു റിസ്‌ക് എടുത്ത് നിര്‍മ്മിച്ച വീട് ഇന്ന് പത്തിരട്ടി ലാഭത്തിന് വില്‍ക്കുന്നു എന്ന വാര്‍ത്ത ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

എന്നാല്‍, തന്റെ ഇന്‍സ്റ്റാഗ്രാം പേജിലോ മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളിലോ വീട് വിറ്റതിനെക്കുറിച്ച് മീന സൂചനകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും ചെന്നൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഈ വലിയ കച്ചവടം ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഇത്രയും വലിയ തുകയ്ക്ക് വീട് വില്‍ക്കാന്‍ മീനയെ പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും, പുതിയൊരു ജീവിത സാഹചര്യത്തിലേക്കോ നിക്ഷേപത്തിലേക്കോ നടി മാറുന്നതിന്റെ സൂചനയാണിതെന്ന് ആരാധകര്‍ കരുതുന്നു. പത്ത് കോടി ലോണെടുത്ത് ഉണ്ടാക്കിയ വീട് നൂറ് കോടിക്ക് കൈമാറുന്നു എന്നത് മീനയുടെ മികച്ചൊരു സാമ്പത്തിക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

അഭിനയരംഗത്തും മീന ഇപ്പോള്‍ വളരെ സജീവമാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 3' ആണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സിനിമ. കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്ത 'റോസ്ലിന്‍' എന്ന വെബ് സീരീസിലും മീന അഭിനയിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഈ സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കരിയറിലും ജീവിതത്തിലും പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന മീനയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

Read more topics: # മീന
meena sagar sold her house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES