Latest News

മീനയെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി ചെന്നപ്പോള്‍ നേരിട്ടത് നിലവാരം കുറഞ്ഞ പ്രതികരണം; നടിയും അമ്മയും മോശമായി പെരുമാറി; നിര്‍മ്മാതാവ് മാണിക്യം നാരായണന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 മീനയെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി ചെന്നപ്പോള്‍ നേരിട്ടത് നിലവാരം കുറഞ്ഞ പ്രതികരണം; നടിയും അമ്മയും മോശമായി പെരുമാറി; നിര്‍മ്മാതാവ് മാണിക്യം നാരായണന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

സിനിമയിലെത്തി 40 വര്‍ഷം പൂര്‍ത്തിയായ നടി മീനയെ ഈ വര്‍ഷം ആദരിച്ചിരുന്നു. ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന നടി ഇപ്പോഴും സിനിമയില്‍ സജീവമായി നിലനില്‍ക്കുകയാണ്. ഈ വര്‍ഷം മീന നായികയായി അഭിനയിച്ച ചിത്രം മലയാളത്തിലും റിലീസ് ചെയ്തിരുന്നു.

ഇപ്പോളിതാ നടിയെക്കുറിച്ച് നിര്‍മ്മാതാവ് മാണിക്യം നാരായണന്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തമിഴ് സിനിമയിലെ ഒരു കാലത്തെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

''ഒരിക്കല്‍ ഒരു പരിപാടിയുടെ അവതാരിക ആവാന്‍ ഞാന്‍ അവരെ ക്ഷണിച്ചു. നടിയും അവരുടെ അമ്മയും വളരെ മോശമായ ഭാഷയിലാണ് സംസാരിച്ചത്. എനിക്ക് അവരോട് ഒരു കാര്യമാണ് ചോദിക്കാനുള്ളത്. ഞാനൊരു പ്രൊഡ്യൂസര്‍ ആണ്, എന്നെപ്പോലെയുള്ള പ്രൊഡ്യൂസര്‍മാരെ അവര്‍ക്കാണ് ആവശ്യമുള്ളത്. എന്നാല്‍ ഒട്ടും നിലവാരമില്ലാത്ത രീതിയിലാണ് അവരും അവരുടെ അമ്മയും സംസാരിച്ചത്. അതെനിക്ക് ഒരുപാട് വേദനയുണ്ടാക്കി. ഇങ്ങനെയുള്ള അനുഭവം ഉണ്ടായതോടെ ഞാന്‍ ആരോടും ഒന്നും ചോദിക്കാതെയായി. മീന അന്ന് എന്നോട് സംസാരിച്ചത് പോലെ മറ്റൊരു നടിയും സംസാരിച്ചിട്ടില്ല. ഖുശ്ബു, റോജ, സുഹാസിനി എന്നിവരൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. അവരെല്ലാം എന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാനും വന്നിരുന്നു'' - പണ്ടത്തെ നിര്‍മ്മാതാവ് പറയുന്നു.

അതേസമയം നടി മീനയെ പെണ്ണ് എന്നാണ് ഇയാള്‍ അഭിസംബോധന ചെയ്തത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയരുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ മീനെ സംസാരിച്ചിട്ടില്ല. 

നടന്‍ കമല്‍ ഹാസനടക്കമുള്ളവര്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങളാണ് ഈ നിര്‍മാതാവ് ഉന്നയിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു നാരായണന്റെ ആരോപണം. പണം തരുന്നത് വരെ അദ്ദേഹം തന്റെ സിനിമയില്‍ ഡബ്ബ് ചെയ്യാനായി വന്നില്ല. അതങ്ങനെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവില്‍ ഡബ്ബിംഗ് യൂണിയനെ സമീപിച്ചിട്ടും ഒരു തീരുമാനവും ഉണ്ടായില്ല. ഒടുവില്‍ ചെക്കും പണവും നല്‍കിയതിന് ശേഷമാണ് അദ്ദേഹം ഡബ്ബിംഗിന് എത്തിയതെന്നുമാണ് നിര്‍മാതാവ് പറഞ്ഞത്.

Read more topics: # മീന
manickam narayanans about meena

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES