Latest News

സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കി; ആദ്യകാലത്ത് ഒപ്പമഭിനയിച്ച സഹതാരത്തിന് നിര്‍മ്മാതാവ് നല്‍കിയത് ഒരു കോടിയുടെ ചെക്ക് തനിക്ക് ലഭിച്ചത് മൂന്നു ലക്ഷവും; വിദ്യാര്‍ത്ഥികളെ ആവേശത്തിലാഴ്ത്തി കോളേജില്‍ സൂര്യയുടെ തീപ്പൊരി പ്രസംഗം

Malayalilife
സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കി; ആദ്യകാലത്ത് ഒപ്പമഭിനയിച്ച സഹതാരത്തിന്  നിര്‍മ്മാതാവ് നല്‍കിയത് ഒരു കോടിയുടെ ചെക്ക് തനിക്ക് ലഭിച്ചത് മൂന്നു ലക്ഷവും; വിദ്യാര്‍ത്ഥികളെ ആവേശത്തിലാഴ്ത്തി കോളേജില്‍ സൂര്യയുടെ തീപ്പൊരി പ്രസംഗം

മിഴകത്തെ  റൊമാന്റിക് ഹീറോ സൂര്യയുടെ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ എങ്ങനെയാണ് ഇവിടം  വരെ എത്തിയതെന്ന് മനോഹരമായ ഒരു പ്രസംഗത്തിലൂടെ സൂര്യ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. സൂര്യയുടെ പ്രസംഗത്തിന് നിറഞ്ഞ കയ്യടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു സൂര്യ. തങ്ങളുടെ ഇഷ്ടതാരത്തിനായി വലിയൊരു കട്ടൗട്ട് ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ബികോം പഠിച്ചു, അതും സപ്ലി എഴുതി. അങ്ങനെയുള്ള ഞാന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിങ്ങള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുത്. ജീവിതത്തില്‍ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍, അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കാം എന്നു പറഞ്ഞുകൊണ്ടാണ ്‌സൂര്യ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചത്. 

1995ല്‍ ബികോം പൂര്‍ത്തിയാക്കുമ്പോള്‍, ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുെട മുന്നിലുള്ള സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. നടനാകണമെന്ന് വിചാരിച്ചല്ല സിനിമയില്‍ എത്തിയത്.  ഒരാഴ്ചയ്ക്ക് മുമ്പാണ് അഭിനയിക്കണം എന്ന തീരുമാനമെടുക്കുന്നത്. പിന്നീട് ഞാന്‍ എന്നില്‍ തന്നെ വിശ്വസിച്ചു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നല്‍കി മുന്നോട്ട് പോയി. അങ്ങനെ ജീവിതം തന്നെ മാറി. ജീവിതത്തില്‍ വിശ്വസിക്കൂ. എപ്പോഴും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ ജീവിതം തന്നുകൊണ്ടിരിക്കും. പക്ഷേ അത് പ്രവചിക്കാന്‍ കഴിയില്ല. എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം.നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോള്‍ സംഭവിച്ചുകൊള്ളണമെന്നില്ല, എന്നാല്‍ നിങ്ങള്‍ക്കാവശ്യമുള്ളത് തീര്‍ച്ചയായും സംഭവിച്ചിരിക്കും. തന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുണ്ടെന്നും സൂര്യ വ്യക്തമാക്കി. ജീവിതത്തില്‍ വിജയിക്കാന്‍ സത്യസന്ധത. പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം തുടങ്ങിയവ നിര്‍ബന്ധമായും വേണമെന്നും താരം പറയുന്നുണ്ട്. 

സിനിമാ മോഖലയില്‍ തനിക്കുണ്ടായ ഒരനുഭവവും സൂര്യ പങ്കുവയ്ക്കുന്നുണ്ട്. ആദ്യമായി താന്‍ നൂറു രൂപ സമ്പാദിച്ചത് എപ്പോഴാണെന്ന് അറിയില്ലെന്നു പറഞ്ഞ സൂര്യ സിനിമാമേഖലയില്‍ തനിക്കുണ്ടായ അനുഭവവും പങ്കുവയ്ക്കുന്നുആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓര്‍മയില്ലെന്നും ആദ്യകാലത്ത് തന്റെ കൂടെ അഭിനയിച്ച കോ ആക്ടറിന്  നിര്‍മാതാവ് കൊടുത്തത് ഒരുകോടിയുടെ ചെക്കാണ്. തന്റെ കണ്‍മുന്നില്‍വെച്ചാണ് ആ ചെക്ക് നല്‍കിയത്. ചനിക്ക് ലഭിച്ചത് 3 ലക്ഷമാണെന്നും അതും മുഴുവനായി ലഭിച്ചിട്ടില്ലെന്നും സൂര്യ പറയുന്നു. എന്നാല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്റെ കൈയാല്‍ ഒരുകോടി രൂപ പ്രതിഫലം ഒരിക്കല്‍ തനിക്കും നല്‍കണമെന്ന് വെറുതെ പറഞ്ഞിരുന്നുവെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

'പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് ഒരുകോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നല്‍കിയെന്നും സൂര്യ വ്യക്തമാക്കി. താന്‍ ബികോം സപ്ലി എഴുതി പാസ് ആയ ആളാണെന്നും ഒരു നടന്റെ മകനായതിനാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് ലക്ഷ്യം ബോധം വളരേണ്ടത്. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കുമെന്നുംസൂര്യ പറയുന്നു.കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയില്‍ രജനി സാര്‍ പറഞ്ഞൊരു കാര്യമുണ്ട്. 'ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും. ആ നിമിഷം തന്നെ അത് ഉപയോഗിക്കുക. അതില്‍ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല.'തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ പഠിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും.'സൂര്യ പറഞ്ഞു.സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷനിലെ നൂറ് കുട്ടികള്‍ ഈ കോളജില്‍ പഠിക്കുന്നുണ്ട്. അവരുടെ പഠനചെലവും ഹോസ്റ്റല്‍ ചെലവുമെല്ലാം സൗജന്യമായാണ് കോളജ് വഹിക്കുന്നത്.


 

Read more topics: # Actor Surya,# Motivation,# Speech
Actor Surya motivational speech in College goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES