മലയാളികളുടെ പ്രിയ താരമാണ് നടന്‍ മമ്മൂട്ടി. നടനുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍. ഇത്തരത്തില്‍ നടന്റെ ആഡംബര ഭവനങ്ങള്‍ വാഹനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളതാണ്.
നാല് വര്‍ഷം മുന്‍പ് വരെ ഇവിടെയായിരുന്നു താരവും കുടുംബവും താമസിച്ചത്. എന്നാല്‍ പിന്നീട് വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡില്‍ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറുകയായിരുന്നു. ഇപ്പോളിതാ തന്റെ പനമ്പള്ളി നഗറിലെ വീട്
ആരാധകര്‍ക്കായി തുറന്നുകൊടുക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടികള്‍ വില വരുന്ന ഈ വസതി ആളുകള്‍ക്ക് അവധി ആഘോഷിക്കാനുള്ള റിസോര്‍ട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി.ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ളവരടക്കം വിശദാംശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ ഏറെ ആകംഷയിലാണ് ആരാധകരും. എന്തുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നുവെന്ന് പ്രത്യേകതയുണ്ട്. ഇവര്‍ക്കുപുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.
ഇതിനിടെ മമ്മൂട്ടി വന്‍ കുടലില്‍ അര്‍ബ്ബുദത്തിന്റെ തുടക്കം കണ്ടതിനെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് താത്ക്കാലിക ഇടവേളയെടുത്തിരിക്കുകയാണ്. ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞദിവസം അറിയിച്ചത്. നടന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയതിന്റെ വാര്‍ത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു