Latest News

ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം : 'പൂച്ച സാര്‍'' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

Malayalilife
ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം : 'പൂച്ച സാര്‍'' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

തിയേറ്ററിലും ഒ ടി ടി യിലും വന്‍ വിജയം കരസ്ഥമാക്കി ഭാഷക്കതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. 'പൂച്ച സാര്‍' എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാഴ 2 ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്ത, റെജിവാന്‍ അബ്ദുല്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍. ജോ ആന്‍ഡ് ജോ, 18+ ജേര്‍ണി ഓഫ് ലവ്, ബ്രോമാന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ച അരുണ്‍ ഡി ജോസാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

പൂച്ച സാര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തില്‍ ജോമോന്‍ ജ്യോതിറും, മുഴുനീള വേഷത്തില്‍ അലന്‍ ബിന്‍ സിറാജും എത്തുന്നു. ആരാധ്യാ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രത്തില്‍ ബാഹുല്‍ രമേഷിന്റെ ചിത്രങ്ങളുടെ  അനിമല്‍ ട്രിലോളജിയുടെ ഭാഗമായി നായകളുടെ അഭിനയത്തിന് പ്രാധാന്യമേറിയപ്പോള്‍ ഈ ചിത്രത്തില്‍ പ്രധാന റോളില്‍ ഒരു പൂച്ചയും എത്തുന്നു എന്നതും പൂച്ച സാറിന്റെ പ്രത്യേകത ആണ് . ചിത്രത്തിലെ മറ്റു റോളുകളില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്നു.  

വ്യത്യസ്തമായ അവതരണശൈലിയും കൗതുകമുണര്‍ത്തുന്ന ടൈറ്റിലും കൊണ്ട് ശ്രദ്ധ നേടുന്ന  ''പൂച്ച സാര്‍'' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ആകര്‍ഷകമായ ഡിസൈനും ഹാസ്യവും സാഹസികതയും സൂചിപ്പിക്കുന്ന ദൃശ്യഭംഗിയും നിറഞ്ഞ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.  പോസ്റ്ററിലെ കൗതുകകരമായ അവതരണം സിനിമ ഒരു വ്യത്യസ്ത അനുഭവമാകുമെന്ന സൂചന നല്‍കുന്നു. ''പൂച്ച സാര്‍'' ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം പകുതിയോടെ  ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Read more topics: # പൂച്ച സാര്‍'
poocha sir title

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES