സോഷ്യല്‍ മീഡിയയിലൂടെയും 'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗംഗയും ഭര്‍ത്താവ് വിഷ്ണുവും (അപ്പു) തങ്ങള്‍ക്കെതിരെ ഉയരുന്ന സൈബര്‍ വിമര്‍ശനങ്ങള്‍ക്കും ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടിയുമായി രംഗത്ത്. വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങളും ആരാധകരുടെ സംശയങ്ങളും പങ്കുവെക്കാന്‍ ഒന്നിച്ച് ചെയ്ത പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇരുവരും മനസ്സ് തുറന്നത്.
ചാടി കളിക്കുന്ന കുഞ്ഞിരാമനെ കിട്ടിയതുകൊണ്ട് ഇങ്ങനെ കാണിച്ച് നടക്കും എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അതിന് കുറിക്കുകൊള്ളുന്ന മറുപടി താരം നല്‍കി. എല്ലാത്തിനും കൂടെ നില്‍ക്കുന്ന സപ്പോര്‍ട്ട് ചെയ്യുന്ന സന്തോഷത്തില്‍ ഭാഗമാകുന്ന സങ്കടത്തില്‍ ഒപ്പം നില്‍ക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരുന്നത് ഭാ?ഗ്യമായാണ് ഞാന്‍ കരുതുന്നത്.
എത്ര പേര്‍ക്ക് അതുപോലൊരു പാട്‌നറെ കിട്ടുമെന്ന് അറിയില്ല. ഏത് വീഡിയോ എടുക്കാന്‍ വിളിച്ചാലും മടി കൂടാതെ അപ്പു വരും. ലിപ്സ്റ്റിക്ക് ഷെയ്ഡ് വരെ അപ്പുവിന്റെ ചുണ്ടില്‍ ഞാന്‍ ട്രൈ ചെയ്ത് നോക്കാറുണ്ട്. അങ്ങനെ എല്ലാത്തിനും കൂടെ നില്‍ക്കുന്നയാളെ ചാടി കളിക്കുന്ന കുഞ്ഞിരാമനായിട്ടാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ ഞാന്‍ അപ്പുവിനും അപ്പു എനിക്കും ഒരു ചാടി കളിക്കുന്ന കുഞ്ഞിരാമന്‍ തന്നെയാണ് ?ഗം?ഗ പറഞ്ഞു.
ഗം?ഗയുടെ കൂടെ സമയം സ്‌പെന്റ് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. ഓഫീസ് ജോബ് വേണ്ടെന്ന് വെച്ച് വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നത് പോലും അവള്‍ക്കൊപ്പം സമയം ചിലവഴിക്കാനുള്ള ആ?ഗ്രഹം കൊണ്ടാണ് എന്നും വിഷ്ണുവും പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ച് ഓരോരുത്തരുടേയും കാഴ്ചപ്പാട് വേറെയാണ്.
എന്റെ ഭര്‍ത്താവ് എനിക്കൊരു പങ്കാളിയും കൂട്ടുകാരനും ആയിരിക്കണം എന്നതായിരുന്നു എന്റെ ആ?ഗ്രഹം. ഞങ്ങള്‍ രണ്ടുപേരും രണ്ട് ക്യാരക്ടറുള്ള ആള്‍ക്കാരാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങളില്‍ പൊരുത്തപ്പെടാന്‍ പറ്റില്ല. പക്ഷെ ബഹളം വെച്ചുള്ള വഴക്കുകള്‍ ഇല്ല. പകരം സംസാരിച്ച് പരിഹരിക്കും. എന്ത് വഴക്കുണ്ടായാലും ഉറങ്ങും മുമ്പ് പരിഹരിക്കും. അല്ലാതെ ഉറങ്ങാന്‍ അപ്പുവിനെ ഞാന്‍ സമ്മതിക്കില്ല. ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കുക.
അതില്‍ ശമനം വന്നശേഷം പാട്‌നറോട് സംസാരിക്കുക. റിലേഷന്‍ഷിപ്പില്‍ ക്വാളിറ്റി ടൈം അത്യാവശ്യമാണ്. പങ്കാളിയുടെ ലവ് ലാം?ഗ്വേജിന് അനുസരിച്ച് പെരുമാറുക. അപ്പുവിന്റെ ഉള്ളിലെ കുഞ്ഞിനെ കൊഞ്ചിക്കുന്നയാളാണ് ഞാന്‍. അപ്പുവിനും അത് ഇഷ്ടമാണ്. അവനെന്റെ ഹോമാണ്. ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി അപ്പു മാറി.
അപ്പു എന്റെ ഹോമായി തോന്നിയതുകൊണ്ടാണ് ഞങ്ങള്‍ വിവാഹം ചെയ്തത് പോലും ?ഗംഗ പറഞ്ഞു. സുഹൃത്തുക്കളായിരുന്ന സമയത്ത് ക്രഷ് ഒന്നും തോന്നിയിരുന്നില്ല. പക്ഷെ അപ്പുവിന്റെ ക്യാരക്ടര്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും ?ഗം?ഗ പറഞ്ഞു. കൂടിപ്പോയാല്‍ ഒരു വര്‍ഷം അല്ലെങ്കില്‍ രണ്ട് വര്‍ഷം പിന്നെ ഡിവോഴ്‌സ് എന്ന കമന്റിട്ട വ്യക്തിക്ക് ?ഗം?ഗ നല്‍കിയ മറുപടി രസകരമായിരുന്നു. ഈ കമന്റിട്ട വ്യക്തിയെ ഡിവോഴ്‌സാവുകയാണെങ്കില്‍ ഞാന്‍ വിളിക്കാം.
എന്റെ വക്കീല്‍ ഫീസ് നിങ്ങള്‍ കൊടുക്കണം. പിന്നെ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. നിങ്ങളെപ്പോലെ പ്രെഡിക്ട് ചെയ്യാനുള്ള കഴിവ് എനിക്ക് ഇല്ല. പ്രവചിക്കാന്‍ കഴിവുള്ള നിങ്ങള്‍ക്ക് തെളിയാതെ കിടക്കുന്ന കേസുകള്‍ തെളിയിച്ചൂടേ?. ഒരുപാട് പേര്‍ക്ക് അത് സഹായകരമാകും. അല്ലെങ്കില്‍ ഡിറ്റക്ടീവ് ഏജന്‍സി തുടങ്ങു ഗംഗ പറഞ്ഞു.
വിഷ്ണുവിന്റെ ആദ്യ വിവാഹത്തിലെ കുഞ്ഞിനോട് ഗംഗ സ്‌നേഹക്കുറവ് കാണിക്കുന്നു എന്ന തരത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും് ഇരുവരും വ്യക്തത വരുത്തിയത്. ആദ്യ വിവാഹത്തില്‍ വിഷ്ണുവിനുള്ള പെണ്‍കുഞ്ഞിന് ലഭിക്കേണ്ട സ്‌നേഹം ഗംഗ നിഷേധിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളെ താരം ശക്തമായി നിഷേധിച്ചു.
'ആദ്യമേ ഞാന്‍ പറയുന്നു, അപ്പുവിനേയും എന്റെ അച്ഛനേയും നിങ്ങള്‍ താരതമ്യം ചെയ്യരുത്. അപ്പുവുമായി കംപയര്‍ ചെയ്യാനുള്ള യോഗ്യത പോലും എന്റെ അച്ഛനില്ല. അച്ഛനില്‍ നിന്നും ഞാന്‍ അനുഭവിച്ചതിന്റെ പത്തോ പതിനഞ്ചോ ശതമാനം മാത്രമേ ഇതുവരെ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളൂ. എനിക്ക് കുട്ടിക്കാലത്തെ കടുത്ത മാനസിക ആഘാതങ്ങള്‍ ഉണ്ടെന്ന് അപ്പുവിന് നന്നായി അറിയാം. ആ ട്രോമ എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതുകൊണ്ട് ഉണ്ടായതല്ല; രണ്ട് തവണയാണ് സെക്ഷ്വല്‍ ചൈല്‍ഡ് അബ്യൂസ് ഉണ്ടായത്. അതിന്റെ ആഘാതം കാരണം ഇപ്പോഴും ഇരുട്ടില്‍ ഒരു നിഴല്‍ കാണുന്നത് പോലും എനിക്ക് ബുദ്ധിമുട്ടാണ്,' ഗംഗ യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
വിഷ്ണുവിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കും ഗംഗ മറുപടി നല്‍കി: 'അപ്പു മുന്‍ ഭാര്യയോട് ഗാര്‍ഹിക പീഡനം നടത്തിയിട്ടില്ല, ചതിച്ചിട്ടില്ല, തെറിവിളിച്ചിട്ടുമില്ല. പക്ഷെ എന്റെ അച്ഛന്‍ ഇതിനൊക്കെ നേരെ ഓപ്പോസിറ്റാണ്. അതിനാലാണ് ഇരുവരേയും താരതമ്യം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞത്. കുഞ്ഞിനേയും അപ്പു ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. പിന്നെ, കുഞ്ഞുങ്ങള്‍ പിറന്നശേഷം വിവാഹമോചിതരാകുന്ന ആദ്യത്തെ ദമ്പതികളല്ല അപ്പുവും മുന്‍ ഭാര്യയും. ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ലെങ്കില്‍ 'നോ' പറഞ്ഞ് ആ ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരുന്നതാണ് നല്ലത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.'
തങ്ങളുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് വിഷ്ണുവും വീഡിയോയില്‍ നിലപാട് വ്യക്തമാക്കി. ഗംഗയുടെ ജീവിതത്തില്‍ നടന്നതും തന്റെ ജീവിതത്തില്‍ നടന്നതും രണ്ടും രണ്ട് കാര്യങ്ങളാണെന്ന് വിഷ്ണു പറഞ്ഞു. ഭാവിയില്‍ ഒരു സമയത്ത് തന്റെ മകള്‍ക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ താനും ഗംഗയും ഉറപ്പായും അവള്‍ക്കൊപ്പം ഒന്നുണ്ടാകുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ബ്യൂട്ടി വ്‌ലോഗുകളിലൂടെ ശ്രദ്ധേയയായ തിരുവനന്തപുരം സ്വദേശിനിയായ ഗംഗ, തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെ അടുത്തിടെയാണ് വിവാഹം കഴിച്ചത്. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറുള്ള താരം, പുതിയ വീഡിയോയിലൂടെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു.