Latest News

തെന്നിന്ത്യന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം ; നടിയെ പേര് വിളിച്ച അനുഭവം പങ്കുവയ്ച്ച് ലാല്‍ ജോസ്

Malayalilife
 തെന്നിന്ത്യന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം ; നടിയെ പേര് വിളിച്ച അനുഭവം പങ്കുവയ്ച്ച് ലാല്‍ ജോസ്

കമല്‍ ചിത്രത്തില്‍ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച സംവിധായകനാണ് ലാല്‍ ജോസ് . നടി സുനിതയുമായി അദ്ദേഹം തന്റെ കരിയറിന്റെ ആരംഭത്തില്‍ നടത്തിയ സ്വരച്ചേര്‍ച്ചയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ . ജയറാം നായകനായി എത്തിയ  'പൂക്കാലം വരവായ്' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടി സുനിതയുടെ പേര് വിളിച്ചത് പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചു എന്നും എന്നാല്‍ അന്ന് കമല്‍ ഇടപെട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നതായി ലാല്‍ ജോസ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു . 

'രണ്ടു മൂന്ന് തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിനു തയ്യാറാകാതിരുന്നപ്പോള്‍ ഞാന്‍ കാരണം തിരക്കി. സുനിതയുടെ ആയയാണ് മറുപടി പറഞ്ഞത്. തെന്നിന്ത്യന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. ഇത് കേട്ടപ്പോള്‍ എനിക്കും എന്തോ ദേഷ്യം വന്നു.ഒന്നുകില്‍ 'സുനിതാമ്മ' എന്ന് വിളിക്കണം അല്ലെങ്കില്‍ 'മേഡം' എന്ന് വിളിക്കണമെന്ന് അവരുടെ ആയ പറഞ്ഞപ്പോള്‍ മലയാളത്തില്‍ അമ്മ വിളി ഒന്നും പതിവില്ലെന്നും അവര്‍ക്ക് സുനിത എന്ന പേര് നല്‍കിയിരിക്കുന്നത് വിളിക്കാനാണെന്നും,ഞാന്‍ തിരിച്ചു മറുപടി നല്‍കി. പ്രശ്‌നം കൂടുതല്‍ വഷളായതോടെ കമല്‍ സാര്‍ ഇടപെട്ടു പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. സിനിമയുടെ ചിത്രീകരണം തീരുംവരെ താന്‍ സുനിതയുമായി സംസാരിച്ചിരുന്നില്ല' എന്നും ലാല്‍ വ്യക്തമാക്കി . 


 

Read more topics: # lal jose ,# call actress name
lal jose call actress name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES