മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് അശ്വതി തോമസ്. പ്രസില്ല ജെറിന്‍ എന്നാണ് അശ്വതിയുടെ യഥാര്‍ത്ഥ പേര്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിലേക്ക് അശ്വതി എത്തുന്നത്.
'അല്‍ഫോന്‍സാമ്മ', 'കുങ്കുമപ്പൂവ്' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന നടി, വിവാഹശേഷം ഭര്‍ത്താവ് ജെറിനും മക്കള്‍ക്കുമൊപ്പം ദുബായില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. രണ്ട് പെണ്‍മക്കളുടെ അമ്മയായ അശ്വതിക്ക് അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ജോഷ്വ ബാബുജി ജെറിന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
തന്റെ 37-ാം വയസ്സില്‍ അമ്മയായതിന്റെ വിശേഷങ്ങളും പ്രസവാനുഭവങ്ങളും പുതിയ വ്‌ലോഗിലൂടെ പങ്കുവെക്കുകയാണ് അശ്വതി.പ്രായം കൂടിയെന്ന് കണ്ട് ഗര്‍ഭധാരണം വേണ്ടെന്ന് വെക്കരുതെന്നും അശ്വതി പറയുന്നുനടിയുടെ മൂത്ത മകള്‍ക്ക് 15 വയസ്സും രണ്ടാമത്തെ മകള്‍ക്ക് 11 വയസ്സുമാണ് പ്രായം. സിസേറിയനിലൂടെയായിരുന്നു മൂന്നാമത്തെ പ്രസവം
. സിടിജിയിലെ വ്യതിയാനങ്ങളും ബിപിയുടെ പ്രശ്‌നങ്ങളും കാരണം ഡ്യൂ ഡേറ്റ് വരെ കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നില്ല. സെപ്റ്റംബര്‍ നാലിന് സര്‍ജറി നിശ്ചയിച്ചതിനാല്‍ തലേദിവസം തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ആശുപത്രിയിലേക്ക് പുറപ്പെടുമ്പോള്‍ മനസ്സില്‍ ചെറിയൊരു ഭയമുണ്ടായിരുന്നെങ്കിലും, ആരെയും കാണിക്കാതെ പാട്ടും ഡാന്‍സുമായി കൂളായിരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അശ്വതി പറയുന്നു.
തന്റെ ആഗ്രഹം പോലെ കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങിയത് തന്റെ പെണ്‍ മക്കളാണെന്നും അശ്വതി സന്തോഷത്തോടെ ഓര്‍ക്കുന്നു. സര്‍ജറി കഴിഞ്ഞയുടന്‍ എഴുന്നേറ്റു നടക്കാനും മറ്റും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തന്റെ പ്രായത്തെക്കുറിച്ചും വൈകിയുള്ള ഗര്‍ഭധാരണത്തെക്കുറിച്ചും നിരവധി പേര്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ താരം, പ്രായം കൂടിയെന്നു കരുതി ഗര്‍ഭധാരണം വേണ്ടെന്ന് വെക്കുന്നവരോടായി ചില കാര്യങ്ങളും വ്‌ളോഗില്‍ പങ്കുവെക്കുന്നുണ്ട്.
നവംബറില്‍ തനിക്ക് 37 വയസ്സ് തികയുമെന്നും, പ്രെഗ്‌നന്‍സി സമയത്ത് കടുക്മണി പോലുള്ള കാര്യങ്ങള്‍ക്ക് പോലും മൂഡ് സ്വിങ്‌സും സങ്കടങ്ങളും വന്നിരുന്നുവെന്നും അശ്വതി പറയുന്നു. എന്നാല്‍ കൂടെ നില്‍ക്കാന്‍ മനസ്സിലാക്കുന്ന ഒരാളുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണെന്നും അശ്വതി പറയുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കുഞ്ഞ് പിറന്നപ്പോള്‍ ഭര്‍ത്താവ് തമാശയായി ചോദിച്ചത് 'എന്നാല്‍ ഒരു വരവ് കൂടി ആകാമല്ലേ?' എന്നാണെന്നും ചിരിയോടെ അശ്വതി വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.