Latest News

എന്താണ് ആശുപത്രിയില്‍ കിടക്കണ സീനാണോ? രസകരമായ ട്രോള്‍ പങ്കുവച്ച് ലാല്‍ജോസ് 

Malayalilife
എന്താണ് ആശുപത്രിയില്‍ കിടക്കണ സീനാണോ? രസകരമായ ട്രോള്‍ പങ്കുവച്ച് ലാല്‍ജോസ് 

ലയാള സിനിമയില്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലാല്‍ ജോസ്. നടനായും അദ്ദേഹം നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓം ശാന്തി ഓശാന, സണ്‍ഡേ ഹോളിഡേ, തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ റോളാണെങ്കിലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ലാല്‍ ജോസ് അവതരിപ്പിച്ചിരുന്നു.

രസകരമായ ഒരു കാര്യം ഈ സിനിമകളിലെല്ലാം ലാല്‍ ജോസ് ആശുപത്രിയില്‍ കിടക്കുകയാണെന്നുള്ളതാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള ട്രോള്‍ ലാല്‍ ജോസ് തന്നെ പങ്കുവെച്ചിരിക്കുകയാണ്. ലാല്‍ ജോസിനെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാന്‍ വരുന്ന സംവിധായകനോട് എന്താണ് ഹോസ്പിറ്റലില്‍ കിടക്കണോ എന്ന് അദ്ദേഹം തിരിച്ച് ചോദിക്കുന്നതാണ് ട്രോള്‍.

കുമ്പളങ്ങിയിലെ 'മുതലെടുക്കുകയാണോ സജി' എന്ന പ്രശസ്തമായ ഡലയോഗ് പിറന്ന രംഗമാണ് ട്രോളില്‍ കാണാനാകുക. കമലിന്റെ 'ഭൂമി ഗീതം' എന്ന സിനിമയിലാണ് ലാല്‍ ആദ്യമായി അഭിനയിക്കുന്നത്. തമിഴ് ചിത്രം ജിപ്സിയാണ് ലാല്‍ അഭിനയിച്ച് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

lal jose shared his own troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES