Latest News

ബിഗ് ബോസില്‍ നിന്ന് എല്‍ദോ പുറത്തേക്ക്; ഇഅഅഗ്‌നിപരീക്ഷയിലൂടെ മത്സരിച്ച് വീട്ടിലേക്ക് പ്രവേശിച്ച മത്സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പുറത്താകലില്‍ ഞെട്ടി ആരാധകര്‍; ഷോ ഓഫ് വീട്ടില്‍ പോയ് കാണിച്ചാല്‍ മതിയെന്ന് താഷിക്ക് താക്കീതുമായി മോഹന്‍ലാലും

Malayalilife
ബിഗ് ബോസില്‍ നിന്ന് എല്‍ദോ പുറത്തേക്ക്; ഇഅഅഗ്‌നിപരീക്ഷയിലൂടെ മത്സരിച്ച് വീട്ടിലേക്ക് പ്രവേശിച്ച മത്സരാര്‍ത്ഥിയുടെ അപ്രതീക്ഷിത പുറത്താകലില്‍ ഞെട്ടി ആരാധകര്‍; ഷോ ഓഫ് വീട്ടില്‍ പോയ് കാണിച്ചാല്‍ മതിയെന്ന് താഷിക്ക് താക്കീതുമായി മോഹന്‍ലാലും

കഴിഞ്ഞ കുറച്ചുദിവസം മുമ്പ് ബിഗ് ബോസ് ഹൗസില്‍ അഗ്‌നിപരീക്ഷ വിജയിച്ച് എത്തിയ മത്സരാര്‍ത്ഥിയായ എല്‍ദോയുടെ അപ്രതീക്ഷിത പുറത്താക്കലിന്റെ ഞെട്ടലിലാണ് മത്സരാര്‍ത്ഥികളും ആരാധകരും.വാക്ചാതുരിയും രാഷ്ട്രീയ പശ്ചാത്തലവും ഉപയോഗിച്ച് വീട്ടില്‍ സ്വന്തം ഇടം കണ്ടെത്തിയ എല്‍ദോയ്ക്ക് എവിടെയാണ് പിഴച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

ബിഗ് ബോസില്‍ തുടക്കത്തില്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ഥിയാണ് എല്‍ദോ. എന്നാല്‍ ആ ശ്രദ്ധ നിലനിര്‍ത്താനും പ്രേക്ഷകരുമായി വൈകാരികമായ ബന്ധം സ്ഥാപിക്കാനും കഴിയുക എന്നതാണ് അതിലേറെ പ്രധാനം. ആദ്യ ഘട്ടത്തില്‍ ഈ രണ്ട് കാര്യങ്ങളിലും മുന്നേറിയ എല്‍ദോയ്ക്ക് അഞ്ചാം വാരമായപ്പോഴേക്കും പ്രേക്ഷക പിന്തുണ കുറഞ്ഞതിനാലാണ് വേഗത്തില്‍ ബിബി ഹൗസിനോട് വിട പറയേണ്ടി വന്നത്.

എല്‍ദോയെ കൂടാതെ ഗൗതം ശശി, ഐശ്വര്യ, താഷി, വിക്കി തഗ്, ആസിഫ്, രാഹുല്‍ ഈശ്വര്‍, ഷിജിന്‍, കടല്‍ കൊമ്പന്‍ എന്നിവരൊക്കെ ഇത്തവണത്തെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. ഓരോരുത്തരുടെയും പേരുകള്‍ എഴുതിയ കാര്‍ഡുകള്‍ ഒരുമിച്ച് കൊണ്ടുവച്ച് ഓരോരുത്തരോടായി സ്വന്തം കാര്‍ഡുകള്‍ എടുത്ത് നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മോഹന്‍ലാല്‍. ഇങ്ങനെ ഓരോരുത്തരെയായി വിളിക്കുകയും അവരൊക്കെ കാര്‍ഡ് നോക്കി സേവ്ഡ് എന്ന് എഴുതിയത് ഉറക്കെ വായിക്കുകയും ചെയ്തു. ഒടുവില്‍ അവശേഷിച്ച രണ്ട് പേര്‍ ഗൗതം ശശിയും എല്‍ദോയും ആയിരുന്നു. ആ ഘട്ടത്തില്‍ മുഖത്ത് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നത് എല്‍ദോയ്ക്ക് ആയിരുന്നു. എന്നാല്‍ പ്രേക്ഷകവിധി മറ്റൊന്നായിരുന്നു.

സീസണ്‍ 8 നെ സംബന്ധിച്ച് ഞെട്ടിക്കുന്ന എവിക്ഷനുകളില്‍ ഒന്നായിരുന്നു എല്‍ദോയുടേത്. സാധാരണ എവിക്ഷനുകളില്‍ കാണാത്ത രീതിയില്‍ എല്‍ദോയില്‍ കണ്ട ഒരു പോസിറ്റീവ് കാര്യം പറയാന്‍ മോഹന്‍ലാല്‍ ഓരോ സഹമത്സരാര്‍ഥിയോടും ആവശ്യപ്പെട്ടു. അവര്‍ അത് പറയുകയും ചെയ്തു. തല ഉയര്‍ത്തി പിടിച്ച് തന്റെ അടുക്കലേക്ക് വരാനാണ് എല്‍ദോയോട് ഒടുവില്‍ മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ യഥാര്‍ഥ ബിഗ് ബോസ് പുറത്താണെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് എല്‍ദോ പോയത്. 

കഴിഞ്ഞ വാരം നടന്ന മാസ് എവിക്ഷനില്‍ ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള ശ്രദ്ധേയരായ പല മത്സരാര്‍ഥികളും പുറത്ത് പോയിരുന്നു. പകരം നാല് വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയതില്‍ ഒരാള്‍ സ്വന്തം തീരുമാനപ്രകാരം ക്വിറ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡില്‍ താഷിയെന്ന സന്തോഷിന് മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധ നേടുകയാണ്.  ഇത് ഷോഓഫിനുള്ള സ്ഥലമല്ലെന്നും അത് വേണമെങ്കില്‍ സ്വന്തം വീട്ടില്‍ പോയി ഇറക്കിയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബിബി ഹൗസില്‍ പലസമയങ്ങളിലും ഗുണ്ടയെ പോലെ പെരുമാറിയതിനാണ് ബിഗ് ബോസ് അവതാരന്‍ താഷിക്ക് താക്കീത് നല്‍കിയത്. ഹൗസില്‍ നടന്ന ഒരു അടിപിടിക്കിടയില്‍ കുറെ ക്യാമറകളും ഇതൊക്കെ കാണാന്‍ കൊറേ എണ്ണവും എന്ന പരമാര്‍ശം താഷി നടത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മത്സരാര്‍ഥിക്ക് മുന്നറിയിപ്പ് നല്‍കിയത്.
'ഇനി മുതല്‍ താഷിയല്ല, സന്തോഷ് ... എല്ലാവരും അവനെ അങ്ങനെ വിളിച്ചാല്‍ മതി. മോനെ സന്തോഷേ ഇത് ഷോ ഓഫിനുള്ള സ്ഥലമല്ല.നിന്റെ ഷോ ഹൗസിനകത്ത് വേണ്ട, അത് വേണമെങ്കില്‍ സ്വന്തം വീട്ടില്‍ പോയി ഇറക്കിയാല്‍ മതി. ഇനി ഷോ ഓഫ് ഇറക്കിയേ മതിയാകൂ എങ്കില്‍ നേരെ ഇങ്ങോട്ട് പോരെ , ഞാന്‍ വാതില്‍ തുറന്ന് തരാന്‍ പറയാം .... അല്ല അവിടെ നില്‍ക്കണം എന്നുണ്ടെങ്കില്‍ മര്യാദായ്ക്കൊക്കെ പറഞ്ഞത് കേട്ട് നില്‍ക്കേണ്ടിവരും. മനസ്സിലായോ ?', മോഹന്‍ലാല്‍ പറഞ്ഞു.

ഇനി മുതല്‍ താഷിയെന്ന മത്സരാര്‍ഥിയെ യഥാര്‍ഥ പേരായ സന്തോഷ് എന്ന് വിളിച്ചാല്‍ മതിയെന്നും അടുത്ത മൂന്നാഴ്ചത്തേക്ക് താന്‍ നേരിട്ട് നോമിനേഷനില്‍ ഇടുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

eldho evicted from bigg boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES