Latest News

ഓരോ ദിവസവും നീ വളരുന്നതും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതും കാണുമ്പോള്‍ ആത്മാര്‍ഥമായി സന്തോഷം തോന്നുന്നു; തിളങ്ങി നില്‍ക്കൂ, വളര്‍ന്നുകൊണ്ടിരിക്കൂ; നടി മീനാക്ഷിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കൗശിക്

Malayalilife
ഓരോ ദിവസവും നീ വളരുന്നതും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതും കാണുമ്പോള്‍ ആത്മാര്‍ഥമായി സന്തോഷം തോന്നുന്നു; തിളങ്ങി നില്‍ക്കൂ, വളര്‍ന്നുകൊണ്ടിരിക്കൂ; നടി മീനാക്ഷിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കൗശിക്

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. നടിയും അവതാരകയുമായി തിളങ്ങുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുമുണ്ട്. ഇന്ന് മീനാക്ഷിയുടെ ജന്മദിനമാണ്.

ഇപ്പോഴിതാ മീനാക്ഷിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായകനും സുഹൃത്തുമായ കൗശിക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'ടോപ്പ് സിംഗര്‍' ഫെയിം കൗശിക്കും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.

'ജന്മദിനാശംസകള്‍ മീനാക്ഷി. ജീവിതം നല്‍കാന്‍ കഴിയുന്ന എല്ലാ മനോഹരമായ കാര്യങ്ങളും അര്‍ഹിക്കുന്ന വ്യക്തിയാണ് നീ. അനന്തമായ സന്തോഷവും വിജയവും പുഞ്ചിരിക്കാന്‍ ഒരുപാട് കാരണങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ഓരോ ദിവസവും നീ വളരുന്നതും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതും കാണുമ്പോള്‍ എനിക്ക് ആത്മാര്‍ഥമായി സന്തോഷം തോന്നുന്നു. തിളങ്ങി നില്‍ക്കൂ, വളര്‍ന്നുകൊണ്ടിരിക്കൂ, എപ്പോഴും ആ മനോഹരമായ പുഞ്ചിരി മുഖത്തുണ്ടാകട്ടെ' എന്നായിരുന്നു മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൗശിക്ക് കുറിച്ചത്.

Read more topics: # മീനാക്ഷി
kaushik wishes meenakshi anoop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES