ഒരു കാലത്ത് സ്‌കൂളുകളിലും കോളേജുകളിലും വലിയ തരംഗമാണ് ക്ലാസ്‌മേറ്റ്‌സ് സിനിമ ഉണ്ടാക്കിയത്. ചിത്രത്തിലെ ഒരോ പാട്ടും കോളേജുകളില്‍ ഓളമുണ്ടാക്കിയിരുന്നു. സൗഹൃദവും പ്രണയവും പറഞ്ഞ ചിത്രം ഇന്നും സിനിമാപ്രേമികള്‍ മറന്നിട്ടില്ല. അത്രത്തോളം കോളേജ് ക്യാമ്പസിനെയും സൗഹൃദത്തെയും വരച്ചു കാട്ടിയ മറ്റൊരു ചിത്രവും പാട്ടുകളും ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. പിന്നീട് കോളേജ് ക്യാമ്പസുകളിലും സ്‌കൂളുകളിലുമെല്ലാം പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുകൂടലിന് ചിത്രം വഴിയൊരുക്കുകയും ചെയ്തിരുന്നു.
ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയിട്ട് 13 വര്‍ഷങ്ങളാകുന്നു. പൃഥ്വിരാജ്. കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി ഒരു വലിയ താരനിര വേഷമിട്ട ഈ ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്.
ജയിംസ് ആല്‍ബര്‍ട്ടായിരുന്നു ക്ലാസ് മേറ്റ്സിന്റെ തിരക്കഥ ഒരുക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സെന്നാണ് ലാല്‍ ജോസ് പറയുന്നത്
ചിത്രം റിലീസായി 13 വര്‍ഷം പിന്നിടുമ്പോള്‍. അതോടൊപ്പം ചിത്രത്തിന്റെ രസകരമായ ഓര്‍മകളും അദ്ദേഹം പങ്കുവയ്ച്ചു. രാധിക അവതരിപ്പിച്ച റസിയ എന്ന വേഷം ചെയ്യാന്‍ കാവ്യ മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ താന്‍ ദേഷ്യപ്പെട്ടുവെന്നും ലാല്‍ ജോസ് പറയുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തലാണഅ ലാല്‍ജോസ് സംഭവം വെളിപ്പെടുത്തിയത്. ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ഞാന്‍ ജയിസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് തങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല.
അതിനിടെ ജയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയെന്നു പറഞ്ഞു. കാവ്യയുടെ അടുത്ത് ചെന്ന് താന്‍ കാര്യമെന്താണെന്ന് തിരക്കി. താനല്ല ഈ കഥയിലെ നായികയെന്നും തനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതിയെന്നുമാണ് കാവ്യ കരഞ്ഞു കൊണ്ട് പറഞ്ഞത്. അതു കേട്ടപ്പോള്‍ തനിക്ക് ഭയങ്കരമായ ദേഷ്യം തോന്നിയെന്നും ലാല്‍ ജോസ് പറഞ്ഞു. കാരണം നേരത്തെ ഇമേജ് ഉളളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും എന്നാല്‍ അത് എത്ര പറഞ്ഞിട്ടും കാവ്യ മനസ്സിലാക്കുന്നുണ്ടായിരുന്നില്ലെന്നും ലാല്‍ജോസ് പറയുന്നു. ഒടുവില്‍ റസിയയെ മാറ്റാന്‍ പറ്റില്ലെന്നും താരയെ അവതരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ കാവ്യയോട് പൊയ്ക്കാളാന്‍ പറഞ്ഞതായും അദ്ദേഹം പറയുന്നു. അതു കൂടി ആയപ്പോള്‍ കാവ്യ കൂടുതല്‍ കരയാന്‍ തുടങ്ങി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തോടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിച്ചെന്നും ലാല്‍ജോസ് പറയുന്നു.