Latest News

മിക്ക ഡ്രസുകളും ഡിസൈനേഴ്‌സിന്റെ കൈയ്യില്‍ നിന്നും ഗിഫ്റ്റായി കിട്ടിയത്; മിക്കവയും ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ളവ; അഹാനയുടെ വിവഹത്തിന് ധരിച്ചതെല്ലാം റീയൂസ് ചെയ്യാത്തതിനാല്‍ തിരിച്ച് കൊടുത്തു; ദിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യലിടത്തില്‍ ചര്‍ച്ച

Malayalilife
മിക്ക ഡ്രസുകളും ഡിസൈനേഴ്‌സിന്റെ കൈയ്യില്‍ നിന്നും ഗിഫ്റ്റായി കിട്ടിയത്; മിക്കവയും ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ളവ; അഹാനയുടെ വിവഹത്തിന് ധരിച്ചതെല്ലാം റീയൂസ് ചെയ്യാത്തതിനാല്‍ തിരിച്ച് കൊടുത്തു; ദിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യലിടത്തില്‍ ചര്‍ച്ച

അഹാനയുടെ വിവാഹചിത്രങ്ങളും വിവാഹവേഷങ്ങളും വിവാഹത്തിന് വേണ്ടി ഒരുക്കിയ വേദികളും ഒക്കെയായി എല്ലാവരുടെയും ശ്രദ്ധ നേടികഴിഞ്ഞു. നാല് ദിവസങ്ങളോളം നീണ്ട് നിന്ന ആഘോഷദിനങ്ങളില്‍ താരകുടുംബം ധരിച്ച വേഷവും ഓരോരുത്തരും ഓരോ ആഘോഷത്തിനായി അണിഞ്ഞൊരുങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞ് കഴിഞ്ഞു.

ഇതിനിടെ ദിയ കൃഷ്ണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയാണ് ശ്രദ്ധ നേടുകയാണ്. അഹാന കൃഷ്ണയുടെ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങള്‍ പിന്നീടെന്ത് ചെയ്യും എന്ന ചോദ്യത്തിന് നല്‍കുകയായിരുന്നു ദിയ. പല ഇന്‍ഫ്‌ലുവന്‍സേര്‍സും തുറന്ന് പറയാത്ത കാര്യം ദിയ തുറന്ന് പറഞ്ഞു. ഈ വസ്ത്രങ്ങളൊന്നും പണം കൊടുത്ത് വാങ്ങിയതല്ലെന്ന്. ഡിസൈനേര്‍സ് തങ്ങളുടെ കമ്പനിയുടെ പ്രൊമോഷന് വേണ്ടി ഇവര്‍ക്ക് നല്‍കിയതാണ് ഈ വസ്ത്രങ്ങളത്രയും. പകരം ഇവര്‍ ചെയ്യേണ്ടത് സോഷ്യല്‍ മീഡിയ പേജില്‍ ഡിസൈന്‍ ചെയ്ത കമ്പനിയെ മെന്‍ഷന്‍ ചെയ്യുക മാത്രം. ഈ വസ്ത്രങ്ങളൊന്നും ഡിസൈനേര്‍സിന് തിരിച്ച് നല്‍കേണ്ടതില്ലായിരുന്നു ദിയയുടെ മറുപടി.സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് തുറന്നുപറച്ചില്‍


'ഡിസൈന്‍സ് കൊടുത്തതൊക്കെ നമ്മള്‍ തന്നെയാണ്. പേയ്മെന്റ് കൊടുക്കാറില്ല, നമ്മുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രൊമോഷന്‍ കൊടുത്താല്‍ മതി. ഉപയോഗിച്ചു കഴിഞ്ഞാല്‍ വേണമെങ്കില്‍ വസ്ത്രങ്ങള്‍ വീട്ടില്‍ വയ്ക്കാം,'  ദിയയുടെ വാക്കുകളിങ്ങനെ.എന്നാല്‍ തനിക്ക് വീട്ടില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം കുറവായതിനാല്‍ പലതും തിരികെ നല്‍കി എന്നാണ് ദിയ വെളിപ്പെടുത്തിയത്. 

ഡിസൈനേഴ്‌സ് ഒന്നും തിരിച്ച് ചോദിക്കാറില്ല. സം?ഗീതിന് ഇട്ട ഡ്രസ്സിന് ഒരു ലക്ഷത്തിന് മുകളില്‍ വിലയുണ്ട്. പെയ്‌മെന്റ് കൊടുക്കേണ്ടതില്ലാത്തതുകൊണ്ട് കൃത്യമായി എനിക്ക് അറിയില്ലെന്നും ?ദിയ പറയുന്നു. ദിയയുടെ വാക്കുകള്‍ വൈറലായതോടെ ഇവരുടെ ഫോളോവേഴ്‌സില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വന്നത്. ഇതാണ് സത്യം... ഇത് മാത്രമല്ല ഡെക്കറേഷനൊക്കെ ഫ്രീയാണ്.

പല ഇന്‍ഫ്‌ലുവന്‍സര്‍മാരും മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ഇത്തരം 'പ്രൊമോഷന്‍ കളറബറേഷനുകള്‍' ദിയ തുറന്നുപറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇല്ലാത്ത പണം മുടക്കി വര്‍ണാഭമായ വിവാഹങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ദിയയുടെ ഈ വാക്കുകള്‍ വലിയൊരു തിരിച്ചറിവാണെന്നാണ് നെറ്റിസണ്‍സ് വിലയിരുത്തുന്നത്. 

diya krishna reveals dress in function

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES