Latest News

മിമിക്രി ചെയ്യാമോന്ന് ജോജു ചോദിച്ചു; അച്ഛനെ വെല്ലുന്ന പ്രകടനവുമായി കാളിദാസ് ജയറാമും; ഹാപ്പിസര്‍ദാര്‍ ഓഡിയോ ലോഞ്ച് വേദിയില്‍ ഇളയദളപതിയെ അനുകരിച്ച് കാളിദാസ്; ഏറ്റെടുത്ത് ആരാധകരും

Malayalilife
മിമിക്രി ചെയ്യാമോന്ന് ജോജു ചോദിച്ചു; അച്ഛനെ വെല്ലുന്ന പ്രകടനവുമായി കാളിദാസ് ജയറാമും; ഹാപ്പിസര്‍ദാര്‍ ഓഡിയോ ലോഞ്ച് വേദിയില്‍ ഇളയദളപതിയെ അനുകരിച്ച് കാളിദാസ്; ഏറ്റെടുത്ത് ആരാധകരും

മിമിക്രിവേദിയില്‍ നിന്ന് അഭിനയലോകത്തേക്ക് ചുവടുറപ്പിച്ച് ജനപ്രിയനായ താരമാണ് ജയറാം. അച്ഛനെ പോലെ മിമിക്രിയിലും കഴിവ് തെളിയിച്ചിട്ടുള്ള കാളിദാസിന്റെ കിടിലന്‍ പ്രകടനമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഹാപ്പിസര്‍ദാര്‍ ഓഡിയോ ലോഞ്ചിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മിമിക്രിയുമായി കാളിദാസ് ജയറാം രംഗത്തെത്തിയത്.

കാളിദാസിന്റെ പുതിയ ചിത്രമായ ഹാപ്പി സര്‍ദാറിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യുടെ ശബ്ദം താര്ം അനുകരിച്ചത്. ജോജു ജോര്‍ജ്ജിന്റെ ആവശ്യ പ്രകാരമാണ് കാളിദാസ് വിജയ്യുടെ ശബ്ദം അനുകരിച്ചത്. താരത്തിന്റെ ശ്ബദാനുകരണത്തിന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു. 

പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രമാണ് 'ഹാപ്പി സര്‍ദാര്‍'. സുധീപ്- ഗീതിക ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സര്‍ദാറിന്റെ വേഷത്തില്‍ കാളിദാസ് എത്തുന്നു. മെറിന്‍ മേരി ഫിലിപ്പാണ് നായിക. അച്ചിച്ചാ മൂവിസും, മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മിക്കുന്നത്.

Read more topics: # kalidas jayaram,# joju gorge,#
kalidas jayaram mimicry viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES