Latest News

നന്ദിയില്ലായ്മയായി തോന്നാം; പക്ഷേ, എന്റെ വ്യക്തിത്വത്തിന് പറ്റിയ ജോലിയല്ല അഭിനയം;ഇപ്പോഴും അവസരം ലഭിച്ചാല്‍ സിനിമ ഉപേക്ഷിക്കും; സ്വതന്ത്രമായി സമയം ചെലവിടാനാണ് എനിക്കിഷ്ടം;' നിത്യ മേനന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

Malayalilife
 നന്ദിയില്ലായ്മയായി തോന്നാം; പക്ഷേ, എന്റെ വ്യക്തിത്വത്തിന് പറ്റിയ ജോലിയല്ല അഭിനയം;ഇപ്പോഴും അവസരം ലഭിച്ചാല്‍ സിനിമ ഉപേക്ഷിക്കും; സ്വതന്ത്രമായി സമയം ചെലവിടാനാണ് എനിക്കിഷ്ടം;' നിത്യ മേനന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നിത്യ മേനോന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. അഭിനയം തന്റെ വ്യക്തിത്വത്തിന് യോജിച്ച ഒരു തൊഴിലല്ലെന്നും, അവസരം ലഭിക്കുകയാണെങ്കില്‍ സിനിമ ഉപേക്ഷിക്കാന്‍ താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നുമാണ് താരം വ്യക്തമാക്കിയത്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വളരെ സാധാരണമായ ഒരു ജീവിതം നയിക്കാനായിരുന്നു ആഗ്രഹമെന്നും ഒരു പൈലറ്റാകണമെന്നായിരുന്നു തന്റെ സ്വപ്നമെന്നും നിത്യ വെളിപ്പെടുത്തി. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ ഈ അപ്രതീക്ഷിത പ്രതികരണം.

''ഞാന്‍ ഇത് തുറന്നുപറയുമ്പോള്‍ ആളുകള്‍ക്ക് ഒരുപക്ഷേ നന്ദിയില്ലായ്മയായി തോന്നിയേക്കാം. പക്ഷേ സത്യം അതാണ്, എന്റെ വ്യക്തിത്വത്തിന് പറ്റിയ ജോലിയല്ല അഭിനയം,'' എന്ന് നിത്യ യാതൊരു മറയുമില്ലാതെ വ്യക്തമാക്കി. സിനിമകളില്‍ മുന്‍നിര നായികയായി സജീവമായി തുടരുമ്പോള്‍ തന്നെ, അഭിനയത്തോടുള്ള തന്റെ താല്പര്യക്കുറവും പരിമിതികളും ഒരു താരം പരസ്യമായി സമ്മതിക്കുന്നത് സിനിമാ ലോകത്ത് അപൂര്‍വ്വമാണ്.

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഏത് തൊഴില്‍ തിരഞ്ഞെടുക്കുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ''വളരെ ലളിതവും സാധാരണവുമായ ഒരു ജീവിതമായിരുന്നു ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ ഒരു പൈലറ്റാകണമെന്നായിരുന്നു വലിയ ആഗ്രഹം. സിനിമയില്‍ ഒരു നടിയായിക്കഴിഞ്ഞാല്‍ സ്വന്തമായി സ്വതന്ത്രമായി സമയം ചെലവഴിക്കാനുള്ള അവസരം പോലും പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. ഫ്രീയായി സ്വന്തം ഇഷ്ടത്തിന് ഇരിക്കാന്‍ വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍,'' നിത്യ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ താരപദവിയും അംഗീകാരങ്ങളും സ്വന്തമാക്കുക എന്നത് പലരുടെയും വലിയ സ്വപ്നമായിരിക്കെ, വെള്ളിവെളിച്ചത്തിന്റെ തിരക്കുകളേക്കാള്‍ വ്യക്തിസ്വാതന്ത്ര്യത്തിനും സാധാരണ ജീവിതത്തിനുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന നിത്യ മേനോന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു

ബാലതാരമായി സിനിമാ മേഖലയിലെത്തിയ താരം കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സജീവമായത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ മലയാള സിനിമകളിലൂടെയും ഓകെ കണ്മണി, വിജയ് ചിത്രം മെര്‍സല്‍ തുടങ്ങിയവയിലൂടെ തമിഴിലും, ഗീതാ ഗോവിന്ദം, ഭീംലാ നായിക് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇതിനിടെ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെയും പ്രിയങ്കരിയായി.

nithya menen About acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES